തൃക്കരിപ്പൂർ: ടൗണിൽ നിന്ന് മൂന്നു ബിരിയാണി പാർസൽ വാങ്ങി കൊടക്കാട് വെള്ളച്ചാലിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു രജിൽ. പാതയോരത്തെ വീട്ടിൽ നിന്ന് ഒരു കുഞ്ഞിെൻറ പരിഭവം കേൾക്കാം. മൂന്നുനേരവും കഞ്ഞികുടിക്കേണ്ടിവരുന്നതിനെ പറ്റിയാണ് അവൻ അമ്മയോട് ചിണുങ്ങുന്നത്.
തിരിച്ചുനടന്ന രജിൽ പാർസൽ ആ വീടിെൻറ ഉമ്മറപ്പടിയിൽ വെച്ച് വെറുംകൈയോടെ വീട്ടിലേക്ക് മടങ്ങി. ലോക്ഡൗൺ കാലത്ത് ഇത്തരം കുടുംബങ്ങളെ എങ്ങനെ സഹായിക്കാം എന്നുള്ള ആലോചനയിൽ നിന്നാണ് തന്നാലാവുന്ന കാര്യം ചെയ്യാൻ രജിൽ തീരുമാനിച്ചത്. തൃക്കരിപ്പൂർ ടൗണിലെ സംഗീത് ടവറിൽ പ്രിൻറിങ് സ്ഥാപനം നടത്തുകയാണ് തൈക്വൻഡോ ദേശീയ സ്വർണമെഡൽ ജേതാവ് കൂടിയായ രജിൽ. ലോക്ഡൗൺ ഇളവ് കിട്ടിയപ്പോൾ കഴിഞ്ഞദിവസമാണ് കടതുറന്നത്. ആർക്കെങ്കിലും ഒരുനേരത്തെ അന്നം കൊടുക്കുന്ന ആർക്കും രജിലിെൻറ കടയിലേക്ക് വരാം.
സ്വന്തം മുഖം മുദ്രണം ചെയ്ത മാസ്കുമായി മടങ്ങാം. വിപണിയിൽ 60 മുതൽ 100 രൂപവരെയാണ് മുഖം പ്രിൻറ് ചെയ്ത മാസ്ക്കിന് ഈടാക്കുന്നത്. ആളുകളെ തിരിച്ചറിയുന്നതിന് മുഖാവരണം പലപ്പോഴും തടസ്സമാകാറുണ്ട്. ഒരുപക്ഷേ ഇനി നിത്യജീവിതത്തിെൻറ ഭാഗമാവുകയാണ് മാസ്ക്കുകൾ. തെൻറ തീരുമാനം വഴി സമൂഹത്തിൽ സഹാനുഭൂതി ഉണ്ടാവുന്നതിൽ സന്തോഷിക്കുകയാണ് മുൻ പട്ടാളക്കാരൻ കൂടിയായ ഈ 28 കാരൻ. വെള്ളച്ചാലിലെ സുരേഷ് നമ്പ്യാർ -തങ്കമണി ദമ്പതിമാരുടെ മകനാണ്. പയ്യന്നൂർ എ.ഇ.ഒ ഓഫിസിലെ ശ്രീഷ്മയാണ് ഭാര്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.