തൃശൂർ: ‘ദയ’ ആശുപത്രി ചെയർമാൻ രാമവർമപുരം മജസ്റ്റിക് റോഡ് ‘അൽ ജിനാനി’ൽ പ്രഫ. കെ.പി. അഹമദ് കോയ (73) നിര്യാതനായി. മുസ്‍ലിം എജുക്കേഷൻ അസോസിയേഷൻ ചെയർമാൻ, അൽ-അമീൻ എജുക്കേഷൻ ട്രസ്റ്റ് വൈസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
തൃശൂർ ഗവ. എൻജിനീയറിങ് കോളജിൽനിന്ന് ബിരുദവും മുംബൈ പൊവായ് ഐ.ഐ.ടിയിൽനിന്ന് ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം തൃശൂർ ഗവ. എൻജിനീയറിങ് കോളജ് ഇലക്ട്രിക്കൽ വിഭാഗം മേധാവിയും വൈസ് പ്രിൻസിപ്പലുമായിരുന്നു.
ഭാര്യ: നുസൈബ (ഫറൂഖ് വലിയതൊടി കുടുംബാംഗം). മക്കൾ: റഷീഖ് അഹമ്മദ്, പരേതനായ സുഹൈൽ അഹമ്മദ്. മരുമകൾ: ഷെബിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.