തൃശൂർ: ലോക്ഡൗൺ മേയ് മൂന്നുവരെ നീട്ടിയ സാഹചര്യത്തിൽ തൃശൂർ പൂരം വേണ്ടെന്നുവെച്ചു. പൂരവുമായി ബന്ധപ്പെട്ട ഒര ു ചടങ്ങും നടത്തില്ല. പകരം താന്ത്രിക ചടങ്ങുകൾ അഞ്ചുപേരുടെ സാന്നിധ്യത്തിൽ മാത്രം നടത്താനാണ് തീരുമാനം.
മന ്ത്രിമാരായ എ.സി. മൊയ്തീൻ, വി.എസ്. സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
മേയ് രണ്ടിനാണ് പൂരം നടക്കേണ്ടത്. ലോക്ഡൗൺ നീട്ടിയതോടെ പൂരത്തിൻെറ ഒരുക്കങ്ങൾ എല്ലാം പാറേമക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ നിർത്തിവെച്ചിരുന്നു. ഒരു ആനയൂടെ പുറത്ത് എഴുന്നള്ളിപ്പും പേരിന്മാത്രം മേളവും നടത്താനായിരുന്നു നേരത്തേയുള്ള തീരുമാനം. എന്നാൽ ബുധനാഴ്ച നടന്ന ചർച്ചയിൽ അതുകൂടി ഒഴിവാക്കാനായിരുന്നു തീരുമാനിക്കുകയായിരുന്നു. 1962ൽ ഇന്തോ ചൈന യുദ്ധകാലത്താണ് ഇതിനുമുമ്പ് തൃശൂർ പൂരം നടത്താതിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.