Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃശൂർ പൂരം നടത്തില്ല;...

തൃശൂർ പൂരം നടത്തില്ല; താന്ത്രിക ചടങ്ങുകൾ മാത്രം

text_fields
bookmark_border
തൃശൂർ പൂരം നടത്തില്ല; താന്ത്രിക ചടങ്ങുകൾ മാത്രം
cancel

തൃശൂർ: ലോക്​ഡൗൺ മേയ്​ മൂന്നുവരെ നീട്ടിയ സാഹചര്യത്തിൽ തൃശൂർ പൂരം വേണ്ടെന്നുവെച്ചു. പൂരവുമായി ബന്ധപ്പെട്ട ഒര ു ചടങ്ങും നടത്തില്ല. പകരം താന്ത്രിക ചടങ്ങുകൾ അ​ഞ്ച​ുപേരുടെ സാന്നിധ്യത്തിൽ മാത്രം നടത്താനാണ്​ തീരുമാനം.

മന ്ത്രിമാരായ എ.സി. മൊയ്​തീൻ, വി.എസ്​. സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ തിരുവമ്പാടി, പാറമേക്കാവ്​ ദേവസ്വം ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ്​ തീരുമാനം.

മേയ്​ രണ്ടിനാണ്​ പൂരം നടക്കേണ്ടത്​. ​ലോക്​ഡൗൺ നീട്ടിയതോടെ പൂരത്തിൻെറ ഒരുക്കങ്ങൾ എല്ലാം പാറ​േമക്കാവ്​, തിരുവമ്പാടി ദേവസ്വങ്ങൾ നിർത്തിവെച്ചിരുന്നു. ഒരു ആനയൂടെ പുറത്ത്​ എഴുന്നള്ളിപ്പും പേരിന്​മാത്രം മേളവും നടത്താനായിരുന്നു നേരത്തേയുള്ള തീരുമാനം. എന്നാൽ ബുധനാഴ്​ച നടന്ന ചർച്ചയിൽ അതുകൂടി ഒഴിവാക്കാനായിരുന്നു തീരുമാനിക്കുകയായിരുന്നു. 1962ൽ ഇന്തോ ചൈന യുദ്ധകാലത്താണ്​ ഇതിനുമുമ്പ്​ തൃശൂർ പൂരം നടത്താതിരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsthrissur poorammalayalam newscovid 19
News Summary - Thrissur pooram Cancelled Covid 19 -Kerala news
Next Story