ദമ്പതികളിൽ ഭർത്താവ് പാർട്ടി സംസ്ഥാന സെക്രട്ടറി. ഭാര്യ സംസ്ഥാനത്ത് മന്ത്രിയാവുന്നു. വിമർശന ശരങ്ങൾ ഏൽക്കുേമ്പാഴും പറഞ്ഞതൊന്നും തിരിച്ചെടുക്കാതെ വീണ്ടും ഉറപ്പിച്ച് പറയുന്ന എ. വിജയരാഘവൻ എന്ന ഇടതുമുന്നണി സംസ്ഥാന കൺവീനർ കൂടിയായ സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറിയുടെ ഭാര്യ പ്രഫ. ആർ. ബിന്ദുവിനും ഭർത്താവിെൻറ പ്രകൃതമാണ്. കാർക്കശ്യത്തിൽ തെല്ലുമില്ല പിറേകാട്ട്. പറയേണ്ടത് ആരോടായാലും പറയും. അത് മേയറായിരുന്ന കാലത്ത് തൃശൂരുകാർ കണ്ടതാണ്. ശ്രീകേരളവര്‍മ കോളജ് പ്രിൻസിപ്പലിെൻറ ചുമതല ഏൽപിക്കപ്പെട്ടപ്പോൾ ഉയർന്ന വിവാദങ്ങളോടും അതുതന്നെ സമീപനം.
അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി തൃശൂര്‍ ജില്ല കൗണ്‍സില്‍ അംഗവും ഇരിങ്ങാലക്കുട നാഷനല്‍ ഹൈസ്കൂള്‍ പ്രധാനാധ്യാപകനുമായിരുന്ന രാധാകൃഷ്ണെൻറയും മണലൂര്‍ ഗവ. ഹൈസ്കൂൾ പ്രധാനാധ്യാപികയായിരുന്ന കെ.കെ. ശാന്തകുമാരിയുടെയും മകളാണ് ഈ 54കാരി. പഠന കാലത്തുതന്നെ ഇരിങ്ങാലക്കുടയിലെ 'കുട്ടി സംഘാടക'യുടെ നേതൃപാടവം അന്നാട്ടുകാർക്കറിയാം. ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് ഹൈസ്കൂള്‍ മുതൽ ഡല്‍ഹി ജെ.എൻ.യു വരെ നീണ്ട പഠനത്തിൽ ഇംഗ്ലീഷ് സാഹിത്യത്തില്‍ റാങ്കോടെ ബിരുദാനന്തര ബിരുദവും എം.ഫിലും പിഎച്ച്.ഡിയും കരസ്ഥമാക്കി.
ശ്രീകേരളവർമ കോളജിൽ ഇംഗ്ലീഷ് വിഭാഗം മേധാവിയും പ്രിന്‍സിപ്പല്‍ ഇന്‍-ചാര്‍ജുമായിരുന്ന ബിന്ദു, ജോലി രാജിവെച്ചാണ് ഇക്കുറി സ്ഥാനാർഥിയായത്. എസ്.എഫ്.ഐ സംസ്ഥാന വിദ്യാര്‍ഥിനി സബ് കമ്മിറ്റി കണ്‍വീനറും കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റിൽ വിദ്യാര്‍ഥി പ്രതിനിധിയുമായിരുന്നു. സി.പി.എം തൃശൂര്‍ ജില്ല കമ്മിറ്റി അംഗവും അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ കേന്ദ്ര എക്സിക്യൂട്ടിവ് അംഗവുമായി. തൃശൂരിലെ ആദ്യ വനിത മേയറെന്ന നേട്ടത്തിനും ഉടമ. 10 വര്‍ഷം തൃശൂർ കോര്പറേഷന് കൗണ്‍സിലറായിരുന്നു. എ. വിജയരാഘവനുമൊത്ത് തൃശൂരിലാണ് താമസം. മകന് വി. ഹരികൃഷ്ണന് മഞ്ചേരി ജില്ല കോടതിയില്‍ അഭിഭാഷകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.