ബി.ജെ.പിയുമായി അഭിപ്രായ ഭിന്നതയുണ്ടെന്ന് തുഷാർ വെള്ളാപ്പള്ളി

തിരുവനന്തപുരം: സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വവുമായി അഭിപ്രായ ഭിന്നതയുണ്ടെന്ന് ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായെ ഇക്കാര്യങ്ങൾ അറിയിക്കും. ഇതിനായി ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് കോയമ്പത്തൂരിൽ വെച്ച് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുമെന്നും തുഷാർ പറഞ്ഞു.

മലപ്പുറം ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിലെ അതൃപ്തിയും ഉന്നത നേതൃത്വത്തോട് പറയും. എൻ.ഡി.എ ഘടകകക്ഷി എന്ന നിലയിൽ ലഭിക്കേണ്ട സ്ഥാനമാനങ്ങളെ കുറിച്ചും അമിത് ഷായുമായി ചർച്ച നടത്തുമെന്നും തുഷാർ വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

 

Tags:    
News Summary - thushar vellappally to bjp state leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.