തുഷാർ വെള്ളാപ്പള്ളി യോഗം ഭാരവാഹിത്വം രാജിവെക്കണം -വിദ്യാസാഗർ

തൊടുപുഴ: രാഹുൽ ഈശ്വറി​​െൻറ ‘ബി’ പ്ലാനും ശ്രീധരൻ പിള്ളയുടെ ‘സി’ പ്ലാനും നടപ്പാക്കാൻ എൻ.ഡി.എയുടെ ശബരിമല രഥത്തിൽ കയറുന്നതിന് മുമ്പ് തുഷാർ വെള്ളാപ്പള്ളി എസ്​.എൻ.ഡി.പി യോഗം വൈസ്​ പ്രസിഡൻറ് സ്​ഥാനം രാജിവെക്കണമെന്ന്​ യോഗം മുൻ പ്രസിഡൻറ്​ അഡ്വ. സി.കെ വിദ്യാസാഗർ. അയ്യങ്കാളി നടത്തിയ വില്ലുവണ്ടിയാത്രയുടെ 125ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ യോഗം നേതാവ് സമൂഹത്തെ പിന്നോട്ടു നടത്താൻ മാത്രം ഉതകുന്ന ആചാരസംരക്ഷണ രഥയാത്രക്ക്​ ഒരുങ്ങുന്നത് ശ്രീനാരായണ സമൂഹത്തിന് അപമാനമാണ്. സമൂഹത്തെ ആചാരകേരളത്തിലേക്ക് തിരിച്ചുനടത്താനുള്ള ശ്രമങ്ങൾ പൊറുക്കില്ലെന്ന്​ അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Thushar Vellappally CK Vidyasagar sndp -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.