പാലക്കാട്: കള്ളപ്പണ ആരോപണത്തെത്തുടർന്നുള്ള പരിശോധനയെക്കുറിച്ചറിയില്ലെന്നും ട്രോളി ബാഗ് വിവാദത്തേക്കാൾ വലിയ വിഷയങ്ങൾ ഇവിടെയുണ്ടല്ലോയെന്നും ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി.
കള്ളപ്പണ വിവാദത്തെക്കുറിച്ച് വ്യക്തിപരമായി അറിയില്ല. കള്ളപ്പണം എത്തിയിട്ടുണ്ടെങ്കിൽ അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. വഖഫ് ഉൾപ്പെടെ പാലക്കാടിനെ ബാധിക്കുന്ന ഒരുപാട് വിഷയങ്ങളുണ്ട്. വഖഫ് ബോര്‍ഡിന്റെ അവകാശവാദം നിസ്സാരമായി കാണാനാകില്ല.
കൽപാത്തിയില്‍ ഉൾപ്പെടെ വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചേക്കാം. ഏതെങ്കിലും ഭൂമിയില്‍ വഖഫ് ബോര്‍ഡ് വെച്ചാല്‍ ആളുകള്‍ക്ക് കയറാന്‍ പറ്റാത്ത അവസ്ഥയാവും. എല്ലാ മതവിഭാഗങ്ങളെയും ബാധിക്കും.
ടിപ്പുവിന്റെ പേരുപറഞ്ഞ് പാലക്കാട്ടെ ഭൂമി പിടിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. അനുരാഗ്, ജില്ല അധ്യക്ഷന്‍ അഡ്വ. കെ. രഘുനാഥ്, ബി.ജെ.പി ജില്ല അധ്യക്ഷന്‍ കെ.എം. ഹരിദാസ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.