പയ്യന്നൂർ: പയ്യന്നൂർ എം.എൽ.എയും സി.പി.എം ജില്ല കമ്മിറ്റിയംഗവുമായ ടി.ഐ. മധുസൂദനനുനേരെ ഫോണിൽ വധഭീഷണി മുഴക്കിയയാൾ പിടിയിലായി. ചെറുതാഴം സ്വദേശി പി. വിജേഷ് കുമാറിനെയാണ് പയ്യന്നൂർ പൊലീസ് കോട്ടയത്തുനിന്ന് പിടികൂടിയത്.
കോട്ടയം മുണ്ടക്കയത്തെ ക്ഷേത്രത്തിൽ പൂജാരിയായി ഒളിച്ചു കഴിയുകയായിരുന്നു. ബ്രഹ്മചാരി വിജേഷ് ചൈതന്യ എന്ന പേരിൽ ക്ഷേത്രത്തിൽ പൂജാരിയായി കഴിയുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ വെള്ളിയാഴ്ച പുലർച്ചയോടെ പയ്യന്നൂരിലെത്തിച്ചു.
കഴിഞ്ഞ അഞ്ചിനായിരുന്നു എം.എൽ.എയുടെയും സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിന്റെയും ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയത്. അന്വേഷണത്തിൽ വിജേഷ് കുമാറാണ് ഫോൺ ചെയ്തതെന്ന് പൊലീസിനു വ്യക്തമായി. ആർ.എസ്.എസ് പ്രവർത്തകനാണ് വിജേഷെന്ന് സി.പി.എം ആരോപിച്ചിരുന്നെങ്കിലും ബി.ജെ.പി ഇത് നിഷേധിച്ചിരുന്നു.
എസ്.ഐ പി. വിജേഷ്, എ.എസ്.ഐ അബ്ദുൽ റൗഫ്, പി.കെ. വിജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. മുമ്പും വിജേഷ് കുമാർ സി.പി.എം നേതാക്കൾക്കും ഓഫിസുകൾക്കുമെതിരെ ഫോണിൽ ഭീഷണി മുഴക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.