വയനാട് വീണ്ടും കടുവ ഭീതിയിൽ; രണ്ടിടങ്ങളിൽ കടുവ ആക്രമണമെന്ന്

കൽപറ്റ: ചീരാലിലെ കടുവയെ പിടികൂടിയതോടെ സമാധാനിച്ച വയനാട് വീണ്ടും ഭീതിയിൽ. ഇന്നലെ രാത്രി രണ്ടിടങ്ങളിൽ കടുവ ആക്രമണം ഉണ്ടായതായി നാട്ടുകാർ പറഞ്ഞു. മീനങ്ങാടി മേപ്പേരിക്കുന്ന് ഉഷയുടെയും കൊടശ്ശേരിക്കുന്ന് മേരിയുടെയും വീട്ടിലെ ആടുകളെയാണ് ഇന്നലെ രാത്രി കടുവ കൊന്നത്.

രാവിലെ ഉണർന്നപ്പോൾ കൂട്ടിൽ ആടിനെ കണ്ടില്ല. പിന്നീട് നടത്തിയ തെരച്ചിലില്‍ പറമ്പിൽനിന്ന് ആടിന്‍റെ അവശിഷ്ടങ്ങൾ ലഭിക്കുകയായിരുന്നു. മീനങ്ങാടി പഞ്ചായത്തിലെ കൃഷ്ണഗിരി, കൊളഗപ്പാറ, പാതിരിപ്പാലം, മൈലമ്പാടി തുടങ്ങിയ പ്രദേശങ്ങളിൽ ഒരു മാസത്തിനിടെ 15ലേറെ വളർത്തുമൃഗങ്ങളെയാണ് കടുവ കൊന്നു തിന്നത്.

പ്രദേശത്തെ പരിശോധനക്ക് ശേഷം കൂടുതൽ നിരീക്ഷണ കാമറകളും കൂടുകളും സ്ഥാപിക്കുമെന്ന് വനപാലകർ അറിയിച്ചു.

Tags:    
News Summary - Tiger attack in Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.