കടുവയുടെ ആക്രമണത്തിൽ അഞ്ചു വനപാലകർക്ക് പരിക്ക്

പുൽപള്ളി: പട്ടാപ്പകൽ കടുവയുടെ ആക്രമണത്തിൽ അഞ്ച്​ വനപാലകർക്ക് പരിക്കേറ്റു. ചീയമ്പം 73 ആനപ്പന്തി വനാതിർത്തിയിൽ ഞായറാഴ്ച രാവിലെ 11ഓടെയാണ് സംഭവം. കുറ്റിക്കാട്ടിൽ മറഞ്ഞിരുന്ന കടുവ ആദിവാസി വാച്ചർമാരായ ഷാജൻ (35), ബാലൻ (30), ജയൻ (32), ഷൈജേ ഷ് (33), സുരേഷ് (33) എന്നിവരെ ആക്രമിക്കുകയായിരുന്നു.

ഷാജനെ കടുവ ആക്രമിക്കുന്ന കരച്ചിൽ കേട്ട് ഓടിയെത്തിയപ്പോൾ മറ്റുള്ളവരെയും കടുവ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാജനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത് രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പുൽപള്ളിയിലെയും ബത്തേരിയിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കഴിഞ ്ഞദിവസം ആനപ്പന്തിയിലെ വിജയ​​​െൻറ ആറു പന്നികളെ കടുവ കടിച്ചുകൊന്നിരുന്നു. ഒരാഴ്ച മുമ്പ് വാർഡ് മെംബർ അപ്പി ബോ ള​​​െൻറ കറവ പശുവിനെയും കടുവ കൊന്നിരുന്നു.

ശാരീരിക വൈകല്യമുള്ള കടുവ ജനവാസ കേന്ദ്രത്തിനു സമീപം തമ്പടിച് ചിരിക്കുകയാണെന്ന് പരിസരവാസികൾ പറഞ്ഞു. വന്യമൃഗശല്യത്തിൽനിന്ന് ജനങ്ങളെയും വളർത്തുമൃഗങ്ങളെയും സംരക്ഷിക്കുന് നതിൽ വനംവകുപ്പ് അധികൃതർ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു.

കടുവ ഭീതി ഒഴിയാതെ പുൽപള്ളി മേഖല
പുൽപള്ളി: കടുവ ശല്യമൊഴിയാതെ പുൽപള്ളി മേഖല. കഴിഞ്ഞ രണ്ടു മാസത്തോ ളമായി പുൽപള്ളിയിലും പരിസരങ്ങളിലും കടുവയുടെ സാന്നിധ്യം വർധിച്ചിരുന്നു. ഒരു മാസം മുമ്പ് കബനി നദിക്കപ്പുറത്തെ ക ർണാടകയിൽനിന്ന് ആളെ കൊന്ന കടുവയെ വനപാലകർ മയക്കുവെടിവെച്ച് പിടികൂടി മൈസൂരു മൃഗശാലയിലേക്ക് മാറ്റി. ഇതിനു തൊട്ടുപിന്നാലെ മരക്കടവിലും ചുറ്റുവട്ടങ്ങളിലും കടുവയുടെ ശല്യം രൂക്ഷമായിരുന്നു.

കഴിഞ്ഞ കുറച്ച് നാളുകൾക്കിടയിൽ പ്രദേശത്തെ നിരവധി കന്നുകാലികളെയടക്കം കടുവ ആക്രമിച്ചു. രണ്ടാഴ്ച മുമ്പ് തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കുട്ടി​െയ കടുവ ആക്രമിച്ച സംഭവവും ഉണ്ടായി. പൂതാടി പഞ്ചായത്തിലെ ചെട്ടി പാമ്പ്രയിലും പരിസരങ്ങളിലും കടുവ ശല്യം തുടങ്ങിയിട്ട് ഒരു മാസത്തോളമായി. ഇവിടെയുള്ള പന്നി ഫാമിലെ നിരവധി പന്നികളെയും കടുവ കൊന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് പാക്കത്തും കടുവ ശല്യമുണ്ടായി. വെളുകൊല്ലിയിൽനിന്ന് നിരവധി വളർത്തുമൃഗങ്ങളെ കടുവ പിടികൂടിയിരുന്നു.
മേഖലയിൽ കടുവ ശല്യം വർധിക്കാനിടയായതോടെ ആളുകളാകെ ഭീതിയിലാണ്.

വനാതിർത്തിയോട് ചേർന്ന സ്​ഥലങ്ങളിൽ താമസിക്കുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. സ്കൂളുകളിലേക്ക് കുട്ടികളെ വിടാനും രാവിലെ പാലുമായി ക്ഷീര സംഘങ്ങളിലേക്ക് പോകാനും ആളുകൾ ഭയക്കുകയാണ്. കടുവ കൊലപ്പെടുത്തുന്ന ജീവികളെ കുഴിച്ചിടാതെ വനാതിർത്തിയിൽ തന്നെ ഇട്ടുപോവുകയാണ് വനപാലകർ. ഇത് ഏറെ ദുരിതം സൃഷ്​ടിക്കുന്നതായും നാട്ടുകാർ പറയുന്നു. കടുവയുടെ സാന്നിധ്യം വീണ്ടും ഉണ്ടാകാൻ ഇത് കാരണമാകുന്നതായും നാട്ടുകാർ ആരോപിക്കുന്നു.

ചീയമ്പം വലിയകുരിശ്ശിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു
പുൽപള്ളി: കടുവയുടെയും വന്യമൃഗങ്ങളുടെയും ആക്രമണത്തിൽനിന്ന് ജനങ്ങളെയും വളർത്തു മൃഗങ്ങളെയും സംരക്ഷിക്കുന്നതിൽ വനംവകുപ്പ് അധികൃതർ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാരോപിച്ച് നാട്ടുകാരും വിവിധ രാഷ്​ട്രീയ പാർട്ടി പ്രവർത്തകരും ചീയമ്പം വലിയകുരിശ്ശിൽ റോഡ് ഉപരോധിച്ചു. സംഭവമറിഞ്ഞ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, വിവിധ രാഷ്​ട്രീയ പാർട്ടി പ്രതിനിധികൾ, പൊലീസ്​ അധികൃതർ, വനംവകുപ്പ് ഉദ്യോഗസ്​ഥർ എന്നിവർ സ്​ഥലത്തെത്തി.

രാവിലെ 11ഓടെയാണ് വനംവകുപ്പിൽ താൽക്കാലിക വാച്ചർമാരായി ജോലി ചെയ്യുന്ന അഞ്ചുപേരെ കടുവ ആക്രമിച്ചത്. പിന്നാലെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. പ്രദേശവാസികൾ ഒന്നടങ്കം റോഡ് ഉപരോധിച്ചു. ഉന്നത വനംവകുപ്പ് അധികൃതർ സ്​ഥലത്തെത്തി പ്രശ്നം ചർച്ച ചെയ്യണമെന്നായിരുന്നു ആവശ്യം. ഇതേത്തുടർന്ന് ഡി.എഫ്.ഒ പി. രഞ്ജിത്ത് കുമാർ സ്​ഥലത്തെത്തി ജനപ്രതിനിധികളടക്കമുള്ളവരുമായി ചർച്ച നടത്തി. കടുവയുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ നഷ്​ടപ്പെട്ടവർക്ക് രണ്ടു ദിവസത്തിനകം ഉചിതമായ നഷ്​ടപരിഹാരം നൽകാമെന്ന് ഡി.എഫ്.ഒ ഉറപ്പുനൽകി. ഇതിനുപുറമെ ശല്യക്കാരനായ കടുവയെ പിടികൂടാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.

പരിക്കേറ്റ വാച്ചർമാർക്കും അവരുടെ കുടുംബത്തിനും നഷ്​ടപരിഹാരം നൽകും. നിരീക്ഷണ കാമറകൾ സ്​ഥാപിക്കും. കടുവയെ പിടികൂടാൻ ഒന്നിലധികം കൂടുകൾ സ്​ഥാപിക്കുമെന്നും ആവശ്യമെങ്കിൽ മയക്കുവെടി വെച്ച് പിടികൂടുമെന്നും ഡി.എഫ്.ഒ ഉറപ്പ് നൽകി. ഈ മാസം രണ്ടിന് ചീയമ്പം 73 കവലയിൽ പ്രദേശവാസികളുടെ യോഗം കൂടി ജനജാഗ്രതാ സമിതി രൂപവത്​കരിക്കാനും തീരുമാനിച്ചു. ഈ ഉറപ്പുകളുടെ അടിസ്​ഥാനത്തിലാണ് നാട്ടുകാർ ഉപരോധം അവസാനിപ്പിച്ചത്.ചർച്ചയിൽ കെ.എൽ. പൗലോസ്​, ടി.ആർ. രവി, എം.എസ്​. സുരേഷ് ബാബു, ബെന്നി കുറുമ്പാലക്കാട്ട്, ജോയി മണ്ണാർതോട്ടം, കെ.എസ്.​ ഷിനു, ടി. സിദ്ദീഖ്, പഞ്ചായത്ത് വൈസ്​ പ്രസിഡൻറ് കെ.ജെ. പോൾ എന്നിവരും പങ്കെടുത്തു.

ഫയർ വാച്ചർമാർ പണിയെടുക്കുന്നത് ഒരു സുരക്ഷയുമില്ലാതെ
പുൽപള്ളി: കടുവ ശല്യം രൂക്ഷമായ പുൽപള്ളിയിലെ പ്രദേശങ്ങളിൽ വനംവകുപ്പിലെ താൽക്കാലിക ഫയർ വാച്ചർമാരും തൊഴിലാളികളും പണിയെടുക്കുന്നത് ഒരു സുരക്ഷയുമില്ലാതെ. ചെട്ടി പാമ്പ്ര, ആനപ്പന്തി, ചീയമ്പം 73 തുടങ്ങിയ പ്രദേശങ്ങളിൽ കടുവയുടെ സാന്നിധ്യം അനുഭവപ്പെടാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഇതിനകം നിരവധി വളർത്തുമൃഗങ്ങളെ കടുവ കൊന്നു. കഴിഞ്ഞ ദിവസം വാച്ചർമാർക്കുനേരെ കടുവയുടെ ആക്രമണം ഉണ്ടായി.

ഫയർ സീസൺ ആയതിനാൽ കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി ശ്രദ്ധിക്കാൻ നിരവധി തൊഴിലാളികളേയും നിയമിച്ചിട്ടുണ്ട്. ഇവരുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനായാണ് ഫയർ വാച്ചർമാരെ നിയമിച്ചിരിക്കുന്നത്. ചെറിയൊരു വടി മാത്രമാണ് ഇവർക്ക് ആയുധമായി നൽകിയിരിക്കുന്നത്. വന്യമൃഗ ശല്യം രൂക്ഷമായ സ്​ഥലങ്ങളിൽ നിരായുധരായി ജോലി ചെയ്യാൻ മടിക്കുകയാണ് ഇപ്പോൾ.


Tags:    
News Summary - Tiger Attack - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.