തിരുവനന്തപുരം: വയനാട് ജില്ലയിലെ ക്ഷീരകർഷകർക്ക് അടിയന്തിര സഹായം അനുവദിച്ചുവെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. ജില്ലയിൽ ഉണ്ടായ പേമാരിയും, വെള്ളപ്പൊക്കവും മൂലം കന്നുകാലികൾക്ക് തീറ്റപ്പുല്ല്, വൈക്കോൽ എന്നിവ ലഭ്യമാകാത്ത സാഹചര്യം നിലവിലുണ്ട്. ഇക്കാര്യത്തിൽ പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അടിയന്തര ഇടപെടൽ നടത്തുകയും, കന്നുകാലികൾക്ക് ആവശ്യമായ പച്ചപ്പുല്ല്, വൈക്കോൽ തുടങ്ങിയവ അടിയന്തരമായി എത്തിക്കുന്നതിന് തീരുമാനിച്ചു.
ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിൽ പച്ചപ്പുല്ലും വൈക്കോലും എത്തിക്കാൻ ക്ഷീരവികസന വകുപ്പിന്റെ പദ്ധതിവിക വിഹിതത്തിൽ നിന്നും അഞ്ചു ലക്ഷം രൂപ അനുവദിക്കുവാൻ മന്ത്രി ജെ. ചിഞ്ചുറാണിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഉത്തരവായി. എത്രയും വേഗം ഈ തുക ഉപയോഗിച്ച് തീറ്റപ്പുൽ കർഷകർക്ക് വിതരണം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ മന്ത്രി ബന്ധപ്പട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.