ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് മൂന്നാറിൽ പിടികൂടിയെ കടുവയെ തുറന്നു വിടില്ല

ഇടുക്കി: നേമക്കാട് കെണിയിൽ കുടുങ്ങിയ കടുവയെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് തുറന്നുവിടില്ലെന്ന് വനം വകുപ്പ്. കടുവയുടെ ഇടത് കണ്ണിന് തിമിര ബാധയുള്ളതിനാൽ സ്വാഭാവിക ഇര തേടൽ നടക്കില്ലെന്ന സാഹചര്യത്തിലാണ് തീരുമാനം.

നിലവിൽ കടുവയെ തുറന്ന് വിടാൻ സാധിക്കാത്ത സാഹചര്യമാണെന്ന് വനംവകുപ്പ് അറിയിച്ചു. കടുവയുടെ ആരോഗ്യനില പരിശോധിക്കാൻ വെറ്റിനറി സർജന്മാരുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം മൂന്നാറിലെത്തിയിരുന്നു. കടുവയെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാനാണ് സാധ്യത. കെണിയിൽ കുടുങ്ങിയ കടുവ തന്നെയാണ് വളർത്തു മൃഗങ്ങളെ ആക്രമിച്ചതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ പ്രദേശത്ത് കൂടുതൽ കടുവകൾ ഉണ്ടെന്നും അതിനാൽ മതിയായ സുരക്ഷ ഒരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. 

News Summary - tiger caught in Munnar will not be released due to its poor health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.