കമാൻഡോ വിനീത് ജീവനൊടുക്കിയ സംഭവം: ആത്മഹത്യക്കുറിപ്പ് പുറത്ത്, ‘കൂടെ പണിയെടുത്ത് കൂടെയുള്ളവർക്ക് പണി കൊടുക്കുന്നവരുണ്ട്...’

മലപ്പുറം: അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ക്യാമ്പിൽ കമാൻഡോയെ ശുചിമുറിയിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ‘കൂടെ പണിയെടുത്ത് കൂടെയുള്ളവർക്ക് പണി കൊടുക്കുന്നവരുണ്ട്’ എന്നാണ്, ജീവനൊടുക്കിയ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്.ഒ.ജി) കമാൻഡോ വിനീതിന്റെ (36) അവസാന സന്ദേശം.

മേലുദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന സൂചനകളും ബന്ധുവിന് അയച്ച വാട്‌സാപ് സന്ദേശത്തിലുണ്ട്. ആത്മഹത്യക്കുറിപ്പിലും ഇതേ കാര്യങ്ങൾ തന്നെയാണ് വ്യക്തമാക്കുന്നത്. വയനാട് കൽപറ്റ തെക്കുതറ സ്വദേശിയായ വിനീതിനെയാണ് ഇന്നലെ രാത്രി 8.30ന് അരീക്കോട്ടെ എം.എസ്.പി കാമ്പിൽ ​െവച്ച് റൈഫിൾ ഉപയോഗിച്ചു സ്വയം നിറയൊഴിക്കുകയായിരുന്നു.

അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിശീലനത്തിന്റെ ഭാഗമായുള്ള കായിക പരീക്ഷയിൽ വിനീത് പരാജയപ്പെട്ടിരുന്നു. ഇതോടെ, വലിയ മാനസിക സംഘർഷം അനുഭവിച്ചിരുന്നതായാണ് വിനീതിന്റെ ആത്മഹത്യക്കുറിപ്പിലും വാട്‌സാപ് സന്ദേശത്തിലും പറയുന്നത്.

ശാരീരിക പ്രശ്നങ്ങളുള്ളതിനാലാണ് നിശ്ചിത സമയത്ത് ഓടിയെത്താനാകാത്തതെന്നും, ട്രാക്ക് മാറിയെന്നും വിനീത് അവസാന സന്ദേശത്തിൽ പറയുന്നു. ഓട്ടത്തിനുള്ള സമയം വർധിപ്പിക്കണമെന്നും ബന്ധുവിന് അയച്ച സന്ദേശത്തിൽ പറയുന്നുണ്ട്. തന്റെ വാട്‌സാപ് സന്ദേശം പരിശീലന ചുമതലയുള്ള ഉദ്യോഗസ്ഥനെയും സഹപ്രവർത്തകരെയും കാണിക്കണമെന്നും വിനീത് ബന്ധുവിനോട് നിർദേശിച്ചു.

തനിക്ക് ലഭിച്ച മെമ്മോക്ക് മറുപടിയായി സർവീസിൽ കയറിയ കാലം മുതലുള്ള കാര്യങ്ങൾ വിശദമായി വിനീത് എഴുതിവച്ചിരുന്നു. വിനീതിന്റെ ഭാര്യ ഗർഭിണിയാണ്. ഇവരെ പരിചരിക്കാനായി അവധി ലഭിക്കാത്തതിന്റെ മനോവിഷമത്തിലായിരുന്നു വിനീതെന്ന് അടുപ്പമുള്ളവർ പറയുന്നു. പോസ്റ്റ്മോർട്ടം നപടികൾ പ​​ുരോഗമിക്കുകയാണ്. ഉത്തത ഉദ്യോഗസ്ഥരുടെ നീതികരിക്കാൻ കഴിയാത്ത നിലപാടാണ് വിനീതിനെ ആത്മഹത്യക്ക് പ്രേരണയായതെന്ന് ടി. സിദ്ധീഖ് എം.എൽ.എ കുറ്റപ്പെടുത്തി. 

Tags:    
News Summary - The incident that led to the death of Commando Vineeth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.