തിരുവനന്തപുരം: അഡീഷനൽ ചീഫ് സെക്രട്ടറിയും ആസൂത്രണ ബോർഡ് മെംബർ സെക്രട്ടറിയും മുൻ ചീഫ് ഇലക്ട്രൽ ഓഫിസറുമായിരുന്ന ടിക്കാറാം മീണ സർവിസിൽനിന്ന് വിരമിച്ചു. 35 വർഷത്തെ സേവനം പൂർത്തിയാക്കിയാണ് സംസ്ഥാനത്ത് ഏറെ ശ്രദ്ധേയനായ ഉദ്യോഗസ്ഥൻ വിരമിക്കുന്നത്. തികഞ്ഞ സംതൃപ്തിയോടെയാണ് വിരമിക്കുന്നതെന്ന് ടിക്കാറാം മീണ പറഞ്ഞു. കേരളത്തിൽനിന്ന് വളരെയേറെ സ്നേഹവും ബഹുമാനവും തനിക്ക് കിട്ടിയെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാനിലെ കർഷക കുടുംബത്തിൽ ജനിച്ച ടിക്കാറാം മീണ 1988 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു. വിവിധ ജില്ലകളിൽ കലക്ടർ, വിവിധ വകുപ്പുകളിൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കേന്ദ്ര പ്ലാനിങ് കമീഷനിലും പ്രവർത്തിച്ചു. സംസ്ഥാന കാർഷികകോൽപാദന കമീഷണർ ചുമതല വഹിച്ച അദ്ദേഹം കാര്‍ഷിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്നു. കൃഷി വകുപ്പിൽനിന്നാണ് അദ്ദേഹം മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ എന്ന ചുമതലയിലേക്ക് വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.