തിരുവനന്തപുരം: മരംമുറി വിവാദത്തിൽ വനംവകുപ്പിലെ വമ്പന്മാർക്ക് മാത്രമല്ല, റവന്യൂവകുപ്പിലെയും പ്രമുഖർക്ക് പങ്കുണ്ടെന്ന വസ്തുതകൾ പുറത്തുവന്നിട്ടും ശ്രമം നടക്കുന്നത് കേസ് അട്ടിമറിക്കാൻ.
മരംമുറിയുമായി ബന്ധപ്പെട്ട അന്വേഷണത്തിെൻറ ഭാഗമായി പട്ടയഭൂമിയിലെ മരങ്ങളുടെ കണക്കെടുപ്പിന് നിർദേശം നൽകി രണ്ടുമാസം കഴിഞ്ഞിട്ടും ഒരു വില്ലേജ് ഒാഫിസിൽ നിന്നും കൃത്യമായ കണക്ക് കലക്ടർമാർക്ക് കിട്ടിയിട്ടില്ല. ഇത് ഉന്നത ഇടപെടൽ കാരണമാണെന്നും ആരോപണമുയർന്നിട്ടുണ്ട്.
മിക്കയിടത്തും പട്ടയവും അനുബന്ധരേഖകളും കാണാനില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ റവന്യൂവകുപ്പിെൻറ ഒഴിഞ്ഞുമാറ്റം.
മരംമുറിയുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സംയുക്ത അന്വേഷണം റവന്യൂരേഖകള്‍ ലഭിക്കാത്തതിനാല്‍ മന്ദഗതിയിലുമാണ്. മരംകൊള്ള നടന്ന പ്രദേശങ്ങളിലെ വില്ലേജ് ഓഫിസുകളില്‍ പട്ടയരേഖകളോ രജിസ്റ്ററുകളോ കാണാനില്ലാത്തതാണ് തിരിച്ചടിയാകുന്നത്.
കുടുങ്ങുമെന്നുകണ്ട് ഒറിജിനൽ രേഖകൾ നശിപ്പിച്ചിട്ടുണ്ടെന്ന പരാതികളും ഉയരുകയാണ്. എത്ര മരങ്ങള്‍ പട്ടയഭൂമികളില്‍നിന്ന് മുറിച്ചുകടത്തി, ഇനി എത്ര മരങ്ങള്‍ അവശേഷിക്കുന്നു, വനംവകുപ്പിെൻറ പാസുകള്‍ക്കായി വില്ലേജ് ഓഫിസുകളില്‍നിന്ന് എത്ര സര്‍ട്ടിഫിക്കറ്റ് നല്കി, ഇതുമായി ബന്ധപ്പെട്ട് എത്ര കേസുണ്ട്, അവയുടെ പുരോഗതി തുടങ്ങിയവയായിരുന്നു ചോദ്യങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.