തിരുവനന്തപുരം: സംസ്ഥാനം ലോക്ഡൗണിലായ കാലത്ത് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ വിവാദ ഉത്തരവിെൻറ മറവിൽ വിവിധ ജില്ലകളിൽ പട്ടയഭൂമിയിൽ നടത്തിയ മരംകൊള്ളയിൽ സംസ്ഥാന ഖജനാവിനുണ്ടായത് 250 കോടി രൂപയുടെ നഷ്ടം.
വിപണി വിലയെക്കാൾ കുറച്ച് കണക്കാക്കുേമ്പാഴാണ് വെട്ടി വെളുപ്പിച്ച തേക്ക്, ഈട്ടി എന്നിവയുടെ വില 250 കോടിയോളം എത്തിനിൽക്കുന്നത്. അന്തിമ കണക്ക് തയാറാകുേമ്പാൾ നഷ്ടം വർധിക്കുമെന്നാണ് സൂചന. സർക്കാർ ഉത്തരവിൽ തെറ്റില്ലെന്നും നഷ്ടം സംഭവിച്ചിട്ടില്ലെന്നും റവന്യൂ മന്ത്രിയും മുൻ മന്ത്രിയും സി.പി.െഎ സംസ്ഥാന നേതൃത്വവും ആവർത്തിക്കുേമ്പാഴാണിത്.
1964 ലെ ഭൂമി പതിവ് ചട്ട പ്രകാരം പതിച്ചുനൽകിയ ഭൂമിയിൽ കർഷകന് അവകാശമിെല്ലന്ന് വ്യവസ്ഥ ചെയ്തിരുന്ന ചന്ദനം, ഈട്ടി, തേക്ക്, എബണി എന്നീ മരങ്ങളാണ് 2020 ഒക്ടോബർ 24 ലെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി എ. ജയതിലകിെൻറ ഉത്തരവിനെതുടർന്ന് മുറിച്ചുകടത്തിയത്. വയനാട്, ഇടുക്കി, മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിലാണ് വ്യാപക മരംമുറി നടന്നത്.
തൃശൂരിലാണ് സർക്കാറിൽ നിക്ഷിപ്തമായ ഏറ്റവും കൂടുതൽ മരങ്ങൾ മുറിച്ചത്. ജില്ലയിൽ 510 മരങ്ങൾ മുറിച്ചു. 503 തേക്കും ഏഴ് ഈട്ടിയും. തൃശൂരിൽ മുറിച്ചിട്ട 300 ഘനയടി തടികളിൽ ഇതുവരെ 90 ഘനയടിയാണ് വനംവകുപ്പ് പിടിച്ചെടുത്തത്.
വിവാദമായ വയനാട് മുട്ടിലിൽ 101 ഈട്ടിമരങ്ങളാണ് മുറിച്ചത്. 202 ഘനയടി തടി വനംവകുപ്പ് പിടിച്ചെടുത്തു. 42 കേസുകൾ ഇവിടെ രജിസ്റ്റർ ചെയ്തു. സുൽത്താൻബത്തേരിയിൽ 60 തേക്ക് മരങ്ങളാണ് മുറിച്ചത്. 18 ഘനയടി തടി പിടിച്ചെടുത്തു. നിലമ്പൂരിൽ 13 തേക്ക് മരങ്ങളാണ് മുറിച്ചിട്ടത്. അഞ്ച് ഘനയടി പിടിച്ചു. അടിമാലിയിൽ ഇതുവരെ 17 ഈട്ടിത്തടികളും 50 ഒാളം തേക്കിൻ തടികളും പിടിെച്ചടുത്തു.
എത്ര മരങ്ങളാണ് ഇവിടെ മുറിച്ചതെന്ന കണക്ക് കൂടുതൽ പരിശോധനയിൽ മാത്രമേ വ്യക്തമാകൂ. നേര്യമംഗലത്ത് ഇതുവരെ നടത്തിയ പരിശോധനയിൽ ഇരുന്നൂറോളം തേക്ക് മരങ്ങൾ മുറിച്ചെന്നാണ് വനംവകുപ്പ് തിട്ടപ്പെടുത്തിയത്. തേട്ടക്കാടും സമാനമായനിലയിൽ തേക്കും ഈട്ടിയും നഷ്ടപ്പെട്ടത് തിട്ടപ്പെടുത്താനുള്ള പ്രവർത്തനം അവസാനഘട്ടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.