തൃശൂർ: മരം കടത്തിന് പാസ് അനുവദിച്ചതിൽ ഗുരുതര വീഴ്ച ഉണ്ടായതായി അന്വേഷണ സംഘം കണ്ടെത്തി. വിവാദ ഉത്തരവ് റദ്ദാക്കിയ ശേഷവും മച്ചാട് റേഞ്ചിന് കീഴിൽ മരംമുറിക്കാൻ വഴിവിട്ട് പാസ് അനുവദിച്ചിട്ടുണ്ട്. ഉത്തരവ് റദ്ദാക്കിയ ഫെബ്രുവരി രണ്ടിന് ശേഷം ഫെബ്രുവരി നാലിന് മരംമുറിക്കാൻ പാസ് അനുവദിച്ച രേഖകളാണ് പുറത്തുവന്നത്.
വിവാദ ഉത്തരവ് മറയാക്കി തൃശൂരിൽ ഗുരുതര മരംകൊള്ള നടന്നതായാണ് കണ്ടെത്തൽ. തേക്ക് ഉൾപ്പെടെ മരങ്ങൾ മുറിക്കാനാണ് അനുമതി നൽകിയത്. മച്ചാട് റേഞ്ചിലെ എളനാട് ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള ഫാത്തിമയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് പാസ് അനുവദിച്ചത്.
മാന്ദാമംഗലത്തും വെള്ളിക്കുളങ്ങര റിസർവ് വനമേഖലയിൽ നിന്നുമായി വൻതോതിൽ മരം മുറിച്ച് കടത്തിയത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനിടെ തൃശൂരിലെ മൂന്ന് റേഞ്ചുകൾ കേന്ദ്രീകരിച്ച് വലിയ രീതിയിലുള്ള മരംമുറി നടന്നെന്ന് വനംവകുപ്പിെൻറ കണ്ടെത്തലിന് പിന്നാലെയാണ് ഉത്തരവ് റദ്ദാക്കിയിട്ടും പാസ് അനുവദിച്ചത്.
ഇത് സംബന്ധിച്ച് കീഴ്ജീവനക്കാർക്കിടയിൽ അതൃപ്തിയും വിയോജിപ്പുമുണ്ടായിരുന്നുവെങ്കിലും മേലുദ്യോഗസ്ഥരുടെ ഭീഷണിയെ തുടർന്ന് പുറത്ത് പറയാതിരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.