കൊച്ചി: എറണാകുളത്ത് ഉണ്ടായ കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം നിൽക്കുന്നത് എറണാകുളം ടൗൺ, എറണാകുളം ജങ്ഷൻ സ്റ്റേഷനുകളിൽ സിഗ്നലുകളുടെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. ഇതേതുടർന്ന് ചില നിയന്ത്രണം ഏർപ്പെടുത്തി.
- 16650 നാഗർകോവിൽ - മംഗളുരു പരശുറാം എക്സ്പ്രസ് തൃപ്പുണിത്തുറ - എറണാകുളം ജംഗ്ഷൻ - എറണാകുളം ടൗൺ റൂട്ടിൽ വഴി തിരിച്ച് വിടും.
- 12081 കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി ആലപ്പുഴ വഴി സർവീസ് നടത്തും.
- 12618 നിസാമുദ്ദിൻ - എറണാകുളം മംഗള എക്സ്പ്രസ് ഇന്ന് എറണാകുളം ജങ്ഷൻ സ്റ്റേറ്റഷന് പകരം എറണാകുളം ടൗൺ സ്റ്റേഷനിൽ സർവീസ് അവസാനിപ്പിച്ചു.
- കോട്ടയം വഴിയുളള 06768 കൊല്ലം - എറണാകുളം മെമു എക്സ്പ്രസ് തൃപ്പുണിത്തുറയിൽ സർവീസ് അവസാനിപ്പിച്ചു.
- കണ്ണൂർ എക്സിക്യുട്ടിവ് അലപ്പുഴക്കും ഇടപ്പള്ളിക്കും ഇടയിൽ ഇന്ന് ഭാഗികമായി റദ്ദാക്കി.
- 16308 കണ്ണൂർ - ആലപ്പുഴ എക്സിക്യൂട്ടിവ് ഇടപ്പള്ളിയിൽ സർവീസ് അവസാനിപ്പിച്ചു.
- കണ്ണൂരിലേക്ക് പോകുന്ന 16307 ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടിവ് ഇന്ന് ഇടപ്പള്ളിയിൽ നിന്ന് സർവീസ് ആരംഭിക്കും.
- കോട്ടയം വഴിയുള്ള 06769 എറണാകുളം - കൊല്ലം മെമു എക്സ്പ്രസ് ഇന്ന് സർവീസ് ആരംഭിക്കുക തൃപ്പൂണിത്തുറയിൽ നിന്ന്. എറണാകുളം ജങ്ഷനും - തൃപ്പൂണിത്തുറക്കും ഇടയിൽ ഈ ട്രെയിൻ ഭാഗികമായി റദ്ദാക്കി.
- ആലപ്പുഴ വഴി ഇന്ന് തിരിച്ചുവിട്ടിട്ടുള്ള 12081 കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി, 17230 സെക്കന്തരാബദ് - തിരുവനന്തപുരം ശബരി ട്രെയിനുകൾക്ക് ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കും.
- എറണാകുളം ടൗണിന് സമീപമുള്ള വെള്ളക്കെട്ട് മാറി സിഗ്നൽ സംവിധാനം സാധാരണ ഗതിയിൽ പ്രവർത്തിക്കുന്നതിനാൽ ആലപ്പുഴ വഴി സർവീസ് നടത്തുമെന്ന് അറിയിച്ചിരുന്ന 17230 സെക്കന്തരാബാദ് - തിരുവനന്തപുരം ശബരി എക്സ്പ്രസ് ഇന്ന് കോട്ടയം വഴി തന്നെ സർവീസ് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.