ടിപ്പു കോട്ടയിലെ മൂന്നാംഘട്ട ഉത്ഖനനത്തിൽ കണ്ടെത്തിയ നാണയം അടിക്കാൻ ഉപയോഗിച്ചിരുന്ന കമ്മട്ടത്തിന്റെ ഭാഗം

ടിപ്പു കോട്ട മൂന്നാംഘട്ട ഉത്ഖനനം; നാണയം അടിക്കാൻ ഉപയോഗിച്ചിരുന്ന കമ്മട്ടത്തിന്റെ ഭാഗം കണ്ടെത്തി

ഫറോക്ക്: ഫറോക്കിലെ ടിപ്പു സുൽത്താൻ കോട്ടയിൽ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ മൂന്നാം ഘട്ട ഉത്ഖനനത്തിൽ കോട്ടയുടെ പടിഞ്ഞാറ് ഭാഗത്തുനിന്ന് നാണയം അടിക്കാൻ ഉപയോഗിച്ചിരുന്ന കമ്മട്ടത്തിന്റെ ഭാഗങ്ങൾ കണ്ടെത്തി.

ഇതിന് സമീപമായിരുന്നു ആയുധപ്പുര നിലനിന്നിരുന്നത്. ഫാറൂഖ് കോളജ് ചരിത്രവിഭാഗം അസി. പ്രഫസർ എം. നിസാറിന്റെ നേതൃത്വത്തിൽ വിദ്യാർഥികളടക്കമുള്ള സംഘം തിങ്കളാഴ്ച നടന്ന ഉത്ഖനനത്തിൽ പങ്കെടുത്തു.

കഴിഞ്ഞ ആഴ്ചയാണ് ഫറോക്കിലെ ടിപ്പു സുൽത്താൻ കോട്ടയിൽ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ മൂന്നാംഘട്ട ഉത്ഖനനം ആരംഭിച്ചത്.

കോട്ടയുടെ കിഴക്കുഭാഗത്തെ കിടങ്ങിൽനിന്ന് വെടിയുണ്ടയുടെ ട്രഞ്ച് അന്ന് കണ്ടെത്തിയിരുന്നു. കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം ഡയറക്ടർ കൃഷ്ണരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോട്ടയിൽ ഉത്ഖനനം നടത്തുന്നത്. നിരവധി പിഞ്ഞാണപ്പാത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്.

Tags:    
News Summary - Tipu Fort Third Phase Excavation-Part of the hammer used to strike the coin was found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.