കൊച്ചി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിനു കൈമാറാൻ ഒത്തുകളി നടത്തിയ ശേഷം മുഖ്യമന്ത്രി നാടകം കളിക്കുകയാണെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി. ഗൗതം അദാനിയുടെ മരുമകളായ പരീധി അദാനി പാർട്ണറായ മുംബൈ ആസ്ഥാനമായ നിയമസ്ഥാപനത്തോടാണ് ലേല നടപടികൾക്കായി കേരളം വിദഗ്ധ ഉപദേശം തേടിയത്.
ലേലത്തുക നിർണയിക്കുന്നതിലും ലേലത്തിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതിലും നിർണായകമായത് ഈ സ്ഥാപനത്തിെൻറ ഇടപെടലാണ്. ലേലത്തുക നിശ്ചയിക്കുന്നതിൽ സർക്കാർ ഉപദേശം ചോദിച്ച സ്ഥാപന ഉടമയുടെ കുടുംബത്തിനാണ് വിമാനത്താവള കരാർ ലഭിച്ചതെന്നത് അസാധാരണ നടപടിയാണ്.
അദാനി ഗ്രൂപ്പുമായി ഒത്തുകളി നടത്തിയ മുഖ്യമന്ത്രി കേസ് നടത്തുമെന്ന് പറയുന്നതും അദാനി ഗ്രൂപ്പിനെതിരെ പ്രസ്താവന ഇറക്കുന്നതും ജനങ്ങളെ കബളിപ്പിക്കാനാണെന്നും ബെന്നി ബഹനാൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.