തിരുവനന്തപുരം: അത്യന്തം അപകടകരമായ ദേശീയസാഹചര്യങ്ങളെ ഞെട്ടലോടെ മാത്രം കാണുകയും പ്രതികരിക്കുകയും ചെയ്യേണ്ടതിന് പകരം കൊച്ചുകൊച്ചുകാര്യങ്ങളുടെ പേരിൽ തലതല്ലിക്കീറുകയാണ് കോൺഗ്രസ് നേതാക്കളെന്ന് ആർ.എസ്.പി ജനറൽ സെക്രട്ടറി പ്രഫ. ടി.ജെ. ചന്ദ്രചൂഡൻ. രാജ്യത്തെ ഫാഷിസ്റ്റ് ശക്തികളുടെ വംശീയ ഉന്മൂലനനീക്കമൊന്നും കേരളത്തിെല കോൺഗ്രസ് അറിഞ്ഞിട്ടില്ല. ഒരാൾ രാജിവെച്ചപ്പോൾ പകരക്കാരനെ കണ്ടെത്താൻപോലും കഴിയാത്തസ്ഥിതിയിലാണ് ആ പാർട്ടി. യു.പിയിലെയടക്കം ദയനീയമായ തോൽവിയോടെ കോൺഗ്രസിനോട് കൂട്ടുകൂടാൻപോലും മറ്റ് പാർട്ടികൾ മടിക്കുകയാണ്. ആർ.വൈ.എഫ് സംസ്ഥാന സമ്മേളനം ഉദ്ഘാടനംചെയ്യവേയാണ് യു.ഡി.എഫ് ഘടകകക്ഷിയായ ആർ.എസ്.പി നേതാവ് കോൺഗ്രസിനെതിരെ ആഞ്ഞടിച്ചത്.
കേരളത്തിൽ ഫാഷിസ്റ്റ് നീക്കങ്ങൾക്കെതിരെ അണികളെ സജ്ജരാക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രദ്ധിക്കണം. വഴിതെറ്റിേപ്പാകുന്ന നേതാക്കളെ ചാട്ടവാറുകൊണ്ടടിച്ച് നേരെയാക്കാൻ മുതിർന്ന നേതാക്കൾക്ക് കഴിയണം. മുസ്ലിം ലീഗ് വർഗീയ പാർട്ടിയാണ്. എല്ലാംശരിയാക്കുമെന്ന അവകാശവാദത്തോടെ അധികാരത്തിൽവന്ന ഇടതുസർക്കാർ പടുകുഴിയിലേക്ക് കൂപ്പുകുത്തിവീഴുന്ന കാഴ്ചയാണ് കാണുന്നത്. ഉപദേശകരാൽ വലയംചെയ്യപ്പെട്ടതിനാൽ ഒന്നുംചെയ്യാൻ കഴിയാത്ത സ്ഥിതിയിലാണ് മുഖ്യമന്ത്രി. ഇൗ ജീർണാവസ്ഥ തിരുത്താൻ ഇടുത് പാർട്ടികൾ തന്നെ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ആർ.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് കോരാണി ബിജു അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.