അനിൽ അക്കര, ടി.എൻ പ്രതാപൻ

അപായപ്പെടുത്തുമെന്ന് ഭീഷണി; അനിൽ അക്ക​രക്ക് പൊലീസ്​ സംരക്ഷണം വേണമെന്ന്​ പ്രതാപൻ

തൃശൂർ: ലൈഫ് മിഷൻ ഭവനപദ്ധതിയിലെ അഴിമതി പുറത്തുകൊണ്ടുവരാൻ നിയമപരമായ ഇടപെടൽ നടത്തുന്ന അനിൽ അക്കര എം.എൽ.എക്ക് പൊലീസ്​ സംരക്ഷണം ഏർപ്പെടുത്തണമെന്ന് കെ.പി.സി.സി രാഷ്​ട്രീയകാര്യ സമിതി അംഗം ടി.എൻ. പ്രതാപൻ എം.പി. അനിൽ അക്കര എം.എൽ.എയെ അപായപ്പെടുത്തുമെന്ന് ഫോണിലൂടെയും വീടി​ൻെറ പരിസരത്തെത്തിയും ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തിൽ പൊലീസ്​ സംരക്ഷണം ഏർപ്പെടുത്തണമെന്ന്​ ആഭ്യന്തര സെക്രട്ടറിക്കും ഡി.ജി.പിക്കും നൽകിയ കത്തിൽ ആവശ്യപ്പെടുന്നു.

എം.എൽ.എയെ അപായപ്പെടുത്താൻ ഡി.വൈ.എഫ്​.ഐയെ കൂടാതെ വാടക സംഘങ്ങളെയും ഇറക്കിയതായി എം.പി ആരോപിച്ചു. ഭീഷണിപ്പെടുത്തിയാലും ആക്രമിച്ചാലും പിറകോട്ട് പോവില്ല. ഭരണകൂട പിന്തുണയോടെയുള്ള നീക്കമാണ്​ എം.എൽ.എക്കെതിരെ നടക്കുന്നത്.

രാഷ്​ട്രീയമായാണെങ്കിൽ കോൺഗ്രസ് നേരിടുകയും സംരക്ഷണം നൽകുകയും ചെയ്യും. മറിച്ചായതിനാലാണ്​ സംരക്ഷണം ആവശ്യപ്പെടുന്നതെന്ന്​ എം.പി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.