തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരോട് സംവദിക്കാൻ പ്രഭാഷണ പരിപാടിയുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ‘എനിക്ക് നിങ്ങളോട് ചിലത് പറയാനുണ്ട്’ എന്ന തലക്കെട്ടിൽ നാലു ഭാഗങ്ങളായാണ് പ്രഭാഷണ പരമ്പര. ഓരോ ദിവസവും ഓരോ വിഭാഗം ജീവനക്കാർക്കായാണ് എപ്പിസോഡുകൾ ക്രമീകരിച്ചിരിക്കുന്നത്.
ആദ്യ ദിവസമായ ചൊവ്വാഴ്ച രാവിലെ 10ന് കണ്ടക്ടർ വിഭാഗം ജീവനക്കാരുമായാണ് സംവാദം. മുൻ സി.എം.ഡി ബിജു പ്രഭാകർ സമാന സ്വഭാവത്തിൽ കെ. എസ്.ആർ.ടി.സിയിലെ വിഷയങ്ങളും പ്രതിസന്ധികളും എപ്പിസോഡുകളായി ഫേസ്ബുക്കിലൂടെ ജനങ്ങളുമായി സംവദിച്ചിരുന്നു.
വിഡിയോ പ്രഭാഷണങ്ങളിൽ തൊഴിലാളിവിരുദ്ധ പരാമർശങ്ങൾ ഉൾപ്പെട്ടതിനെ തുടർന്ന് സർക്കാർ ഇടപെട്ട് പ്രഭാഷണം പാതിവഴിയിൽ അവസാനിപ്പിക്കുകയായിരുന്നു. അന്ന് ഓരോ വിഷയങ്ങളായിരുന്നു എപ്പിസോഡുകളെങ്കിൽ ഇപ്പോൾ ഓരോ എപ്പിസോഡുകളിലും ഓരോ വിഭാഗം ജീവനക്കാരെയാണ് അഭിസംബോധന ചെയ്യുന്നതെന്നതാണ് വ്യത്യാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.