തിരുവനന്തപുരം: തിങ്കളാഴ്ച തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, കൊല്ലം, പാലക്കാട്, കോഴ ിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍നിന്ന് രണ്ട് മുതല്‍ നാല് വരെ ഡിഗ്രി യും പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് വരെ ഡിഗ്രിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
അതേസമയം, ഇന്ന് താപസൂചിക പല ജില്ലകളിലും 45 ഡിഗ്രിക്ക് താഴെയായിരിക്കും. മനുഷ്യശരീരത്തിൽ അനുഭവപ്പെടുന്ന യഥാർഥ ചൂടാണ് താപസൂചിക (ഹീറ്റ് ഇൻഡക്സ്). 16, 17 തീയതികളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ താപസൂചിക 50 ഡിഗ്രിക്ക് മുകളിലായിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം പുറത്തുവിട്ട റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു.
അടുത്ത 48 മണിക്കൂർ തെക്കൻകേരളത്തിലടക്കം സംസ്ഥാനത്ത് പരക്കെ നേരിയ തോതിൽ മഴക്ക് സാധ്യതയുണ്ട്. സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിെൻറ താപമാപിനിയിൽ ഞായറാഴ്ച ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് പാലാക്കാടാണ്-40.4 ഡിഗ്രി. തൊട്ടുപിന്നിൽ പുനലൂരാണ്-39 ഡിഗ്രി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.