കോഴിക്കോട്: വിദ്യയും സംഗീതവും നൃത്തവും നിറയുന്ന ചടങ്ങുകൾക്കും ആഘോഷങ്ങൾക്കും പകരം തിങ്കളാഴ്ച കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള വിജയദശമി.
ആയിരക്കണക്കിന് കുരുന്നുകള്‍ നാവില്‍ ആദ്യാക്ഷരം കുറിക്കുന്ന നവരാത്രിയിലെ വിജയദശമി നാളിലെ വിദ്യാരംഭം സര്‍ക്കാര്‍ മാര്ഗനിര്ദേശമനുസരിച്ച്് പലരും വീടുകളിലേക്ക് മാറ്റി. സംസ്ഥാനത്ത് മിക്ക ക്ഷേത്രങ്ങളിലും സാംസ്കാരിക സ്ഥാപനങ്ങളിലും വിദ്യാരംഭ ചടങ്ങുകളില്ല. നടത്തുന്നവര്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നാണ് നിര്‍ദേശം.
അതേസമയം, കേരളത്തില്‍നിന്ന് നിരവധി കുട്ടികളെ എഴുത്തിനിരുത്തുന്ന കര്‍ണാടകയിലെ കൊല്ലൂര്‍ ശ്രീ മൂകാംബിക ക്ഷേത്രത്തില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടത്തുന്നുണ്ട്.
കോവിഡ് ചട്ടങ്ങള്‍ പാലിച്ചുള്ള ചടങ്ങ് ഞായറാഴ്ച രാവിലെ മുതല്‍ തുടങ്ങി. തിങ്കളാഴ്ചയും തുടരും. സാധാരണ പതിനായിരത്തോളം കുട്ടികള്‍ ആദ്യാക്ഷരമെഴുതുന്ന കൊല്ലൂരില്‍ ഇത്തവണ കുട്ടികളുടെ എണ്ണം കുറവാണ്. ആചാര്യന്മാര് കൈപിടിച്ച് എഴുതിക്കുന്നതിന് പകരം രക്ഷിതാക്കള്‍തന്നെ എഴുതിക്കുകയാണ്. സംസ്ഥാനത്തെ പ്രധാന എഴുത്തിനിരുത്തല്‍ കേന്ദ്രങ്ങളിലൊന്നായ തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വിദ്യാരംഭമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.