കോഴിക്കോട്: ഇന്നത്തെ ത്രിപുരയാണ് നാളത്തെ കേരളമെന്ന് ബി.ജെ.പി. ത്രിപുരയുൾപ്പെടെ മൂന്ന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് പ്രതികരണം.
താമര കുമ്പിളിൽ വടക്കു കിഴക്കൻ സംസ്‌ഥാനങ്ങൾ സുരക്ഷിതമാണെന്നും ത്രിപുരയിൽ സി.പി.എം-കോൺഗ്രസ് സഖ്യം തകർന്നടിഞ്ഞ് മിച്ചമുണ്ടായിരുന്ന കനലും മണ്ണുതൊടുകയാണെന്നും ബി.ജെ.പി ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
ത്രിപുരയിലും നാഗാലാൻഡിലും ബി.ജെ.പി അധികാരം ഉറപ്പിച്ചുകഴിഞ്ഞു. ത്രിപുരയിൽ ഇടത്-കോൺഗ്രസ് സഖ്യത്തെ പരാജയപ്പെടുത്തിയാണ് ബി.ജെ.പി അധികാരം നിലനിർത്തിയത്. മേഘാലയയിലും മെച്ചപ്പെട്ട പ്രകടനമാണ് ബി.ജെ.പി കാഴ്ചവെച്ചത്. ബി.ജെ.പിയുടെ സഖ്യകക്ഷിയായ എൻ.പി.പിയാണ് ഇവിടെ ഏറ്റവും വലിയ ഒറ്റക്കക്ഷി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.