കോട്ടയം: യേശുവിെൻറ പീഡാനുഭവവും കുരിശുമരണവും അനുസ്മരിച്ച് ഇന്ന് ദുഃഖവെള്ളി. ക്രൈസ്തവ ദേവാലയങ്ങളിൽ പീഡാനുഭവ ശുശ്രൂഷകളും പ്രത്യേക പ്രാർഥനകളും നടക്കും. കുരിശുമരണത്തിെൻറ സ്മരണകള്‍ പുതുക്കി കുരിശിെൻറ വഴി, പ്രദക്ഷിണം, പ്രത്യേക തിരുക്കര്‍മങ്ങൾ എന്നിവ വെള്ളിയാഴ്ച ദേവാലയങ്ങളിൽ നടക്കും. രാവിലെ മുതൽ വൈകുന്നേരംവരെ നീളുന്നതാണ് പ്രാർഥനചടങ്ങുകൾ.
ഗാഗുല്‍ത്താമലയിലേക്ക് കുരിശുമായി പീഡനങ്ങള്‍ സഹിച്ച് യേശു നടത്തിയ യാത്രയുടെയും ഇതിനുശേഷമുള്ള കുരിശുമരണത്തിെൻറയും ഓര്‍മകളാണ് ദുഃഖവെള്ളിയില്‍ നിറയുന്നത്. മലയാറ്റൂർ അടക്കം പ്രധാന കുരിശുമലകളിൽ വിശ്വാസികൾ കുരിശുമല കയറ്റം നടത്തും. പ്രധാന നഗരങ്ങളിൽ വിവിധ ദേവാലയങ്ങളുടെ നേതൃത്വത്തിൽ സംയുക്ത കുരിശിെൻറ വഴിയും നടക്കും.
കുരിശുമരണത്തിന് മുന്നോടിയായി ശിഷ്യന്മാർക്കൊപ്പം യേശു അന്ത്യഅത്താഴം കഴിച്ചതിെൻറ സ്മരണയിൽ പെസഹ ആചരിച്ച പിന്നാലെയാണ് ദുഃഖവെള്ളി ആചരണം. വ്യാഴാഴ്ച പെസഹയോടനുബന്ധിച്ച് േദവാലയങ്ങളിലും വീടുകളിലും പ്രത്യേകപ്രാർഥനകളും അപ്പം മുറിക്കൽ ശുശ്രൂഷയും നടന്നു. വ്യാഴാഴ്ച പുലർച്ചയും വൈകുന്നേരവുമായിരുന്നു ഭൂരിഭാഗം പള്ളികളിലും പെസഹ ആചരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.