ടോം ജോസ് പുതിയ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. നിലവിലെ ചീഫ് സെക്രട്ടറി പോള്‍ ആന്റണി ശനിയാഴ്ച വിരമിക്കുന്ന ഒഴിവിലാണ് പുതിയ നിയമനം. നിലവില്‍ തൊഴില്‍, ജലവിഭവം, നികുതി വകുപ്പുകളുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായ ടോം ജോസിന് 2020 മേയ് 31 വരെ സര്‍വീസുണ്ട്.

പോൾ ആന്റണിയെക്കാൾ സീനിയറായ ഡോ. എ.കെ. ദുബെ, അരുണ സുന്ദര രാജൻ എന്നിവർ ഇപ്പോൾ കേന്ദ്രത്തിൽ സെക്രട്ടറിമാരാണ്. ഇവർ കേരളത്തിലേക്കു വരാത്ത സാഹചര്യത്തിലാണു പോൾ ആന്റണി ചീഫ് സെക്രട്ടറിയായത്. കേന്ദ്രത്തിൽ തന്നെ സെക്രട്ടറിയായ ആനന്ദ്കുമാറാണ് പോൾ ആന്റണി കഴിഞ്ഞാൽ സീനിയർ. അദ്ദേഹവും ചീഫ് സെക്രട്ടറി പദവി ഏറ്റെടുക്കാൻ കേരളത്തിലേക്ക് വന്നില്ല. തുടർന്നാണ് ടോം ജോസ് ചീഫ് സെക്രട്ടറിയായത്.

ടോം ജോസ് ചീഫ് സെക്രട്ടറിയായാല്‍ ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ടിക്കാറാം മീണക്ക് അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കും. മിനി ആന്റണിയെ സഹകരണ വകുപ്പ് സെക്രട്ടറിയായും മന്ത്രിസഭായോഗം നിയമിച്ചു.

Tags:    
News Summary - tom jose new kerala chief secretary- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.