കൽപറ്റ: ചെറിയൊരിടവേളക്കുശേഷം തക്കാളിവില വീണ്ടും കുതിക്കുന്നു. വ്യാഴാഴ്ച കിലോക്ക് 50 രൂപയാണ് മാർക്കറ്റിൽ തക്കാളിവില. ഏതാനും മാസങ്ങൾക്കുമുമ്പ് കിലോക്ക് 120 രൂപ വരെ വില ഉയർന്നിരുന്നു. ആ 'റെക്കോഡ്' ഉന്നമിട്ട് നീങ്ങുകയാണോയെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് ഇക്കുറിയുമുള്ള വിലവർധന. കുറച്ചുദിവസങ്ങൾക്കുള്ളിലാണ് കിലോക്ക് 15 രൂപയിൽനിന്ന് പൊടുന്നനെ വില 50 രൂപയായി ഉയർന്നത്.
കനത്ത വേനൽമഴയിൽ കൃഷി നശിച്ചതിനെ തുടർന്നാണ് വില പെട്ടെന്ന് ഉയർന്നതെന്ന് കൽപറ്റയിലെ പച്ചക്കറി മൊത്തവ്യാപാരിയായ ഹാരിസ് 'മാധ്യമ'ത്തോട് പറഞ്ഞു. കർണാടകയിൽനിന്നാണ് തക്കാളി വയനാട്ടിലെ മാർക്കറ്റുകളിൽ എത്തുന്നത്. അവിടെ മഴയിൽ കൃഷി നശിച്ചതിനെ തുടർന്ന് ലഭ്യത കുറഞ്ഞതോടെയാണ് വില പെട്ടെന്ന് വർധിച്ചത്. റമദാൻ കഴിഞ്ഞാൽ തക്കാളി ഉൾപ്പെടെ മിക്ക പച്ചക്കറികൾക്കും വില വർധിക്കാനാണ് സാധ്യത. ഹോട്ടലുകൾ തുറക്കുകയും ഡിമാൻഡ് വർധിക്കുകയും ചെയ്താൽ വില വർധിക്കുമെന്നും കച്ചവടക്കാർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.