ന്യൂഡൽഹി: കേരളത്തിെൻറ ടൂറിസം മേഖല കഴിഞ്ഞ സാമ്പത്തിക വർഷം വലിയ നേട്ടമുണ്ടാക്കിയതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. 2016ൽ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ സംസ്ഥാനത്ത് 6.29 ശതമാനം വർധനവുണ്ടായി. 10,38,419 വിദേശ സഞ്ചാരികൾ ഇക്കാലയളവിൽ വന്നത്. ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 5.67% വർധിച്ചു.
1,31,72,535 ആഭ്യന്തര സഞ്ചാരികൾ സന്ദർശിച്ചത്. ഇക്കാലയളവിൽ നേരിട്ടും അല്ലാതെയും സംസ്ഥാനത്തിനു ലഭിച്ച ടൂറിസം വരുമാനം 29,568.56 കോടി രൂപയാണെന്നും - മന്ത്രി വ്യക്തമാക്കി. പരിസ്ഥിതി സൗഹൃദവും പ്രകൃതി സൗന്ദര്യം സംരക്ഷിച്ചുമുള്ള വികസനമാണു സർക്കാർ നയം. ടൂറിസം വികസനത്തിലൂടെ ലഭിക്കുന്ന വരുമാനത്തിെൻറ മുഖ്യ പങ്ക് തദ്ദേശവാസികൾക്കു നൽകും. ഇതിനായി രൂപീകരിച്ച ഉത്തരവാദിത്ത ടൂറിസം മിഷൻ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ആരംഭിച്ചു.
പീപ്പിൾസ് പാർട്ടിസിപ്പേഷൻ ഫോർ പ്ലാനിംഗ് ആൻഡ് എംപവർമെൻറ് ത്രൂ റെസ്‌പോൺസിബിൾ ടൂറിസം (പെപ്പർ) എന്നാണ് ഈ പദ്ധതിയുടെ പേര്. പരീക്ഷണാടിസ്ഥാനത്തിൽ വൈക്കത്താണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ ബീച്ചുകൾ മോടിപിടിപ്പിക്കുന്നതിനുള്ള സമഗ്ര പദ്ധതി രേഖ തയാറാക്കി സമർപ്പിക്കാൻ കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം നിർദേശിച്ചിതായും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.