വിനോദസഞ്ചാര മേഖലക്കും തിരിച്ചടി

തൊടുപുഴ: ആയിരത്തിന്‍െറയും അഞ്ഞൂറിന്‍െറയും നോട്ടുകള്‍ അസാധുവാക്കിയ നടപടി വിനോദസഞ്ചാര മേഖലക്കും തിരിച്ചടിയായി. നോട്ട് അസാധുവാക്കിയതിന്‍െറ ആദ്യദിവസങ്ങളില്‍ വിനോദസഞ്ചാര മേഖലയെ പ്രതിസന്ധി കാര്യമായി ബാധിച്ചില്ളെങ്കിലും ദിവസം കഴിയുന്തോറും വിനോദസഞ്ചാര മേഖല മരവിക്കുന്ന കാഴ്ചയാണ്. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം തിരക്ക് കുറഞ്ഞു.

സാധാരണ ഇടുക്കിയിലേക്ക് സഞ്ചാരികള്‍ ഒഴുകുന്ന സമയമാണ് നവംബര്‍, ഡിസംബര്‍ മാസങ്ങള്‍. തേക്കടി തടാകത്തില്‍ ജലനിരപ്പ് താഴ്ന്നതോടെ ബോട്ട് സര്‍വിസ് നിയന്ത്രിച്ചത് സഞ്ചാരികള്‍ക്ക് തിരിച്ചടിയായിരുന്നു. ഇതിനു പിന്നാലെയാണ് നോട്ട് പ്രതിസന്ധി. ചെറിയ നോട്ടുകളില്ലാത്തതിനാല്‍ സഞ്ചാരികള്‍ പലരും ബോട്ട് സവാരിക്ക് മടിക്കുകയാണ്.

ടാക്സിക്കാരും ഹോട്ടലുകളും അസാധു നോട്ട് എടുക്കാത്തതിനാല്‍ സഞ്ചാരികള്‍ യാത്രകള്‍ മാറ്റിവെക്കാന്‍ നിര്‍ബന്ധിതരാകുന്നു.
തേക്കടിയിലെ നാല് ആനസവാരി കേന്ദ്രങ്ങളിലും തിരക്കൊഴിഞ്ഞ അവസ്ഥയാണ്. സഞ്ചാരികളുടെ വരവ് ഗണ്യമായി കുറഞ്ഞതോടെ സുഗന്ധവ്യഞ്ജന, വ്യാപാരശാലകളില്‍ കച്ചവടം നാമമാത്രമായി. ഭക്ഷണം കഴിക്കാന്‍പോലും പ്രയാസമായതോടെ കുടുംബവുമായി തേക്കടിയിലത്തെുന്ന സഞ്ചാരികളുടെ എണ്ണവും കാര്യമായി കുറഞ്ഞു.

മൂന്നാര്‍, വാഗമണ്‍, മാട്ടുപ്പെട്ടി, രാജമല എന്നിവിടങ്ങളിലും ഒരാഴ്ചയായി സഞ്ചാരികളുടെ തിരക്കില്ല.  മാട്ടുപ്പെട്ടിയില്‍ വരുമാനം പകുതിയായി കുറഞ്ഞു. മുന്‍കൂട്ടി മുറികള്‍ ബുക്ക് ചെയ്തിരുന്ന പലരും ഇപ്പോള്‍ റദ്ദാക്കിക്കൊണ്ടിരിക്കുകയാണ്. വന്നവര്‍ തന്നെ സന്ദര്‍ശന പരിപാടികള്‍ വെട്ടിച്ചുരുക്കി സ്വദേശത്തേക്ക് മടങ്ങിയ സംഭവങ്ങളുമുണ്ട്.  ഇതിനിടെ, സീസണ്‍ മുതലാക്കാന്‍ ഹോട്ടലുടമകള്‍ അമിതവാടക ഈടാക്കുന്നതും സഞ്ചാരികളെ അകറ്റുകയാണ്.

Tags:    
News Summary - tourism sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.