ടി.പി. വധം വി.എസിനുള്ള താക്കീത്; സി.പി.എമ്മിന്‍റെ പങ്ക് എം.വി. ഗോവിന്ദൻ സമ്മതിക്കുന്നുവെന്ന് കെ.കെ. രമ

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധം വി.എസ് അച്യുതാനന്ദനുള്ള താക്കീതെന്ന് ആർ.എം.പി നേതാവ് കെ.കെ. രമ എം.എൽ.എ. പാർട്ടിയിലെ വിമർതർക്കുള്ള താക്കീതായാണ് കൊലപാതകം നടപ്പാക്കിയതെന്നും രമ ചൂണ്ടിക്കാട്ടി.

ടി.പി. വധക്കേസ് രാഷ്ട്രീയ കൊലയെന്ന് ഹൈകോടതി വിധിയിൽ നിന്നും വ്യക്തമാണ്. ഹൈകോടതി വിധി സ്വാഗതം ചെയ്തതിലൂടെ സി.പി.എമ്മിന്‍റെ പങ്ക് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സമ്മതിക്കുകയാണ്.

ടി.പി. വധത്തിലെ ഉന്നതതല ഗൂഢാലോചന അന്വേഷിക്കാൻ സംസ്ഥാന സർക്കാർ തയാറാകുന്നില്ല. മടയിൽ കനമില്ലെങ്കിൽ അന്വേഷണം നടത്തണമെന്നും രമ ആവശ്യപ്പെട്ടു.

ഫോൺ വിവരങ്ങളലടക്കം തെളിവുകൾ കിട്ടാൻ സി.ബി.ഐ അന്വേഷണം വേണമെന്നും അതിനുള്ള ശ്രമം തുടരുന്നതായും കെ.കെ. രമ വ്യക്തമാക്കി.

Tags:    
News Summary - TP Chandrasekharan's murder is a warning to VS Achuthanandan - KK Rema

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.