തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികള്‍ക്ക് പരോള്‍ ലഭിച്ചത് തോന്നും പടി. പ്രതികൾക്ക് ആവശ്യമുള്ളപ്പോ ഴെല്ലാം പരോൾ ലഭിച്ചതായാണ് രേഖ. ഈ സർക്കാറിെൻറ കാലത്ത് സി.പി.എം പാനൂർ ഏരിയ കമ്മിറ്റ ി അംഗം പി.കെ. കുഞ്ഞനന്തന് ലഭിച്ചത് 257 ദിവസത്തെ പരോളാണ്. 135 ദിവസത്തെ സാധാരണ പരോളും 122 ദിവ സത്തെ അടിയന്തര പരോളുമാണ് കുഞ്ഞനന്തന് നൽകിയത്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് കുഞ്ഞനന്തൻ.
പരോളിെൻറ കാര്യത്തിൽ രണ്ടാംസ്ഥാനം കെ.സി. രാമചന്ദ്രനാണ് -205. 185 ദിവസത്തെ സാധാരണ പരോളും 20 ദിവസത്തെ അടിയന്തര പരോളും. ആറാം പ്രതി സിജിത്തിനാണ് ഏറ്റവും കൂടുതൽ അടിയന്തര പരോൾ അനുവദിച്ചത്. 135 അടിയന്തര പരോളടക്കം 186 ദിവസം സിജിത്ത് പുറത്തുണ്ടായിരുന്നതായി മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിൽ പറയുന്നു.
അനൂപ് -120, ഷിനോജ് -105, മുഹമ്മദ് ഷാഫി -135, കിർമാണി മനോജ് -120, റഫീക്ക് -125, ടി.കെ. രജീഷ് -90, സി. മനോജ് -117ഉം പരോളുകൾ ലഭിച്ചു. ഒന്നാം പ്രതി കൊടി സുനിയെന്ന സുനില്‍ കുമാറാണ് പരോളുകളിൽ പിന്നിൽ. -60 ദിവസം. കൊടി സുനിക്കും ഷിനോജിനും ടി.കെ. രജീഷിനും അടിയന്തര പരോൾ നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ െവച്ച രേഖകൾ പറയുന്നു. കഴിഞ്ഞ ജൂണിൽ ചേർന്ന നിയമസഭ സമ്മേളനത്തിൽ ഐ.സി. ബാലകൃഷ്ണൻ ഉന്നയിച്ച ചോദ്യത്തിന് ഇന്നലെയാണ് മറുപടി നല്‍കിയത്.
ടി.പി വധക്കേസ് പ്രതികളോട് എൽ.ഡി.എഫ് സർക്കാർ കാണിക്കുന്ന വിശാലമനസ്കത നേരത്തേ തന്നെ വിവാദമായതാണ്. പി കെ കുഞ്ഞനന്തന് വഴിവിട്ട് പരോൾ അനുവദിക്കുന്നതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. പരോളിലിറങ്ങിയ കൊടി സുനി എന്ന സുനിൽ കുമാർ മറ്റൊരു കേസിൽ അറസ്റ്റിലാവുകയും മറ്റൊരു പ്രതി മുഹമ്മദ് ഷാഫി ചികിത്സക്ക് അടിയന്തിര പരോളിലിറങ്ങി യുവതികൾക്കൊപ്പം ആടിപ്പാടുന്ന ദൃശ്യങ്ങൾ പുറത്തുവരികയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.