തിരുവനന്തപുരം: എൽ.ഡി.എഫിന്‍റെ പ്രതിച്ഛായ ബാധിക്കാതിരിക്കാനാണ് തോമസ് ചാണ്ടി രാജി വെച്ചതെന്ന് എൻ.സി.പിയുടെ മുതിർന്ന നേതാവ് ടി.പി പീതാംബരൻ മാസ്റ്റർ. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദേശത്തെ തുടർന്നാണ് തോമസ് ചാണ്ടി രാജിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.
രാജിക്ക് ഉപാധി വെച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ നിലപാട് സ്വീകരിക്കാൻ കേന്ദ്ര നേതൃത്വവും നിർദേശിച്ചു. മുഖ്യമന്ത്രി തന്നെ ഗതാഗത വകുപ്പും കൈകാര്യം ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്. തോമസ് ചാണ്ടി കുറ്റക്കാരനല്ല. അതിൽ മുഖ്യമന്ത്രിക്കും സംശയമില്ല. എൻ.സി.പിയുടെ രണ്ടു എം.എൽ.എമാരിൽ ആദ്യം കുറ്റവിമുക്തനാകുന്നവർ മന്ത്രി സ്ഥാനത്തേക്ക് തിരിച്ചുവരുമെന്നും മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയ ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ പീതാംബരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.