പേരാ​മ്പ്ര ഉറപ്പിച്ച്​ എൽ.ഡി.എഫ്​; ടി.പി രാമകൃഷ്​ണന്​ രണ്ടാം ജയം

പേരാ​മ്പ്ര: ​​പേരാ​മ്പ്രയിൽ തുടർച്ചയായ രണ്ടാം തവണയും വിജയവുമായി തൊഴിൽ​ മന്ത്രി ടി.പി രാമകൃഷ്ണൻ. യു.ഡി.എഫ്​ സ്വതന്ത്ര സ്ഥാനാർഥി സി.എച്ച്​ ഇബ്രാഹീം കുട്ടിയെയാണ്​ ടി.പി തറപറ്റിച്ചത്​. അന്തിമ ചിത്രം തെളിഞ്ഞാൽ മാത്രമേ ലീഡ്​ നില വ്യക്തമാകൂ. കഴിഞ്ഞ തവണ യു.ഡി.എഫിനായി കേരള കോൺഗ്രസ്​ എം. മത്സരിച്ച സീറ്റ്​ ഇക്കുറി മുസ്​ലിംലീഗ്​ ഏറ്റെടുത്തിരുന്നു.

കഴിഞ്ഞ തവണ ഇഞ്ചോടിഞ്ച്​ പോരാട്ടത്തിൽ ടി.പി രാമകൃഷ്​ണൻ 4,101 വോട്ടുകൾക്കാണ്​ വിജയിച്ചിരുന്നത്​. കഴിഞ്ഞ തവണ പാർട്ടിലുണ്ടായ വിഭാഗീയ പ്രശ്​നങ്ങൾ പരിഹരിക്കാനായതും എൽ.ഡി.എഫ്​ വിജയം ഇക്കുറി എളുപ്പമാക്കി

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.