കൊച്ചി: ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിനോടനുബന്ധിച്ച് വിവിധ സ്റ്റഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ തങ്ങൾക്കെതിരായ തുടർനടപടി തടയണമെന്നാവശ്യപ്പെട്ട് മുൻ ഡി.ജി.പി ടി.പി. സെൻകുമാറും പി.എസ്.സി മുൻ ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണനും ഹൈകോടതിയെ സമീപിച്ചു. കേസുകളിൽ സമൻസ് അയക്കുന്നത് അടക്കം തടയണമെന്നാണ് ആവശ്യം.
കർമസമിതി 2019 ജനുവരി രണ്ട്, മൂന്ന് തീയതികളിൽ ആഹ്വാനം ചെയ്ത ഹർത്താലിനോടനുബന്ധിച്ച് തങ്ങളെയും 25 കേസുകളിൽ പ്രതിയാക്കിയിട്ടുണ്ട്. ഹർത്താലുമായോ അന്നത്തെ ഏതെങ്കിലും സംഭവവുമായോ ഒരു ബന്ധവും ഇല്ല. എന്നാൽ, രാഷ്ട്രീയവൈരത്തിെൻറ പേരിൽ പ്രതിയാക്കുകയായിരുന്നു. ആദ്യം 326 കേസുകളാണ് രജിസ്റ്റർ ചെയ്തത്. പിന്നീട് 25 കേസാക്കി. ശരിയായ അന്വേഷണം നടത്താതെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.