തിരുവനന്തപുരം: ടി.പി. സെന്‍കുമാറിനെ ഡി.ജി.പിയായി നിയമിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ കേസിന് പോയ വകയിൽ അഭിഭാഷകർക്കായി സര്‍ക്കാര്‍ െചലവാക്കിയത് 20.14 ലക്ഷം രൂപ. സര്‍ക്കാറിനു വേണ്ടി പുറമേനിന്ന് നിയോഗിച്ച അഭിഭാഷകര്‍ക്കുള്ള ഫീസായാണ് ഇത്രയും തുക ചെലവാക്കിയതെന്നാണ് വിവരാവകാശ രേഖ പ്രകാരം ലഭിച്ച രേഖകളിൽ വ്യക്തമാക്കുന്നു. സർക്കാറിനെതിരായ വിധിക്കെതിരെ അപ്പീല്‍, ക്ലാരിഫിക്കേഷന്, റിവിഷന്‍ ഹരജികൾ, സെന്‍കുമാര്‍ നല്കിയ കോടതിയലക്ഷ്യ ഹരജി എന്നിവക്കായി അഭിഭാഷകരെ നിയോഗിച്ച വകയിലാണ് 20,14,560 രൂപ െചലവാക്കിയത്. എന്നാല്‍, ഉത്തരവ് ലഭിച്ചിട്ടില്ലാത്തതിനാല്‍ തുക കൈമാറിയിട്ടില്ലെന്നും വിവരാവകാശ നിയമപ്രകാരമുള്ള രേഖയിൽ വ്യക്തമാക്കുന്നു.
സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി. പ്രകാശിനു പുറമേ, മുതിര്‍ന്ന അഭിഭാഷകരായ പി.പി. റാവു, ഹരീഷ് സാല്‍വേ, സിദ്ധാർഥ് ലൂത്ര, ജയ്ദീപ് ഗുപ്ത എന്നിവരെയാണ് നിയോഗിച്ചത്. സെന്‍കുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡി.ജി.പിയായി നിയമിക്കണമെന്ന് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് വിധിച്ചപ്പോള്‍ നല്കിയ അപ്പീല്‍ ഹരജിയില്‍ ഹരീഷ് സാല്‍വേയും പി.പി. റാവുവുമാണ് ഹാജരായത്. തുടര്‍ന്ന് സെന്‍കുമാര്‍ നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ജയദീപ് ഗുപ്തയെ നിയോഗിച്ചു. വ്യക്തത ആവശ്യപ്പെട്ടുള്ള ക്ലാരിഫിക്കേഷന് ഹരജിയില്‍ സിദ്ധാര്‍ഥ് ലൂത്രയാണ് ഹാജരായത്. വീണ്ടും റിവിഷന്‍ ഹര്‍ജി നല്കിയപ്പോഴും ഗുപ്തയെ നിയോഗിക്കുകയായിരുന്നു.
ഹരീഷ് സാല്‍വേ -10 ലക്ഷം, പി.പി. റാവു -4.40 ലക്ഷം, ജയ്ദീപ് ഗുപ്ത -3.30 ലക്ഷം, സിദ്ധാര്‍ഥ് ലൂത്ര -2.20 ലക്ഷം, ജി. പ്രകാശ് -24,560 എന്നീ നിരക്കിലുള്ള ഫീസാണ് നൽകേണ്ടത്. സുപ്രീംകോടതിയിലെ കേസുകളില്‍ കേസിെൻറ പ്രാധാന്യമനുസരിച്ച് സര്‍ക്കാര്‍ ഉത്തരവു പ്രകാരം അഡ്വക്കറ്റ് ജനറലാണ് മുതിര്‍ന്ന അഭിഭാഷകരെ നിയമിക്കുന്നത്. ഇവരുടെ ഫീസ് മുന്‍കൂട്ടി നിശ്ചയിക്കാറില്ല. അഭിഭാഷകര്‍ നൽകുന്ന ബില്ലുകള്‍ സര്‍ക്കാര്‍ ഉത്തരവിനായി സമര്‍പ്പിച്ചിരിക്കുകയാണെന്നും അഡ്വക്കറ്റ് ജനറല്‍ വിവരാവകാശ പ്രകാരം നൽകിയ മറുപടിയില്‍ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.