സെൻകുമാർ കേസ്: വാദം നീട്ടണമെന്ന സർക്കാർ ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: ടി.പി. സെൻകുമാറിനെ സംസ്‌ഥാന പൊലീസ് മേധാവി സ്‌ഥാനത്തു നിന്നു മാറ്റിയ കേസിന്‍റെ വാദം രണ്ടു ദിവസം നീട്ടിവെക്കണമെന്ന കേരള സർക്കാറിന്‍റെ ആവശ്യം സുപ്രീംകോടതി തള്ളി. സെൻകുമാർ കേസിൽ ഇന്നു തന്നെ വാദം കേൾക്കുമെന്നും കോടതി വ്യക്തമാക്കി.

സത്യവാങ്മൂലങ്ങൾ സമർപ്പിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടത്. എന്നാൽ, ഉയർന്ന ഉദ്യോഗസ്ഥർ ഡൽഹിയിൽ ഉണ്ടായിട്ടും എന്തുകൊണ്ട് സത്യവാങ്മൂലം നൽകാത്തതെന്ന് സുപ്രീംകോടതി ചോദിച്ചു.

പൊലീസ് മേധാവി സ്‌ഥാനത്തു നിന്നു സെൻകുമാറിനെ മാറ്റുന്നതിന് ആധാരമാക്കിയ രേഖകൾ ഹാജരാക്കാൻ സംസ്‌ഥാന സർക്കാറിനോട് സുപ്രീംകോടതി നിർദേശിച്ചിരുന്നു. പുറ്റിങ്ങൽ ജുഡീഷ്യൽ കമീഷന്‍റെ നടപടികളുടെ സ്‌ഥിതി, സി.ബി.സി.ഐ.ഡി അന്വേഷണത്തിന്‍റെ റിപ്പോർട്ട്, ഹൈകോടതി സ്വമേധയാ എടുത്ത കേസിന്‍റെ സ്‌ഥിതി തുടങ്ങിയ കാര്യങ്ങളാണ് സത്യവാങ്‌മൂലമായി സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടത്.

 

 

Tags:    
News Summary - tp senkumar case supreme court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.