സെൻകുമാറി​െൻറ ഹരജി കോടതി വെള്ളിയാഴ്​ച പരിഗണിക്കും

ന്യൂഡൽഹി: പൊലീസ് മേധാവിയായി പുനർനിയമിക്കണമെന്ന സുപ്രീംകോടതി ഉത്തരവ്​ സർക്കാർ നടപ്പാക്കാത്തതിനെതിരെ ടി.പി.സെൻകുമാർ നൽകിയ കോടതിയലക്ഷ്യ ഹരജി വെള്ളിയാഴ്ച പരിഗണിക്കും. ഉത്തരവ്​ നടപ്പാക്കാത്തത്​ കോടതിയലക്ഷ്യമാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ചീഫ് സെക്രട്ടറി നളിനി നെറ്റോക്കെതിരെ സെൻകുമാർ ഹർജി നൽകിയിരിക്കുന്നത്. ചീഫ്​ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കണമെന്നും നിയമന ഉത്തരവ്​ ഉടൻ പുറത്തിറക്കണമെന്നുമാണ്​ സെൻകുമാറി​​െൻറ ആവശ്യം.

കോടതിയലക്ഷ്യ ഹരജി  ഉടൻ പരിഗണിക്കണമെന്ന ആവശ്യം തിങ്കളാഴ്​ച  സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താതെ  അവസാന നിമിഷം സെൻകുമാറി​​െൻറ  അഭിഭാഷകന്‍ പിന്മാറിയിരുന്നു. കേസുമായി ബന്ധപ്പെട്ട്​ കോടതിയിലെത്തിയെങ്കിലും അവസാന നിമിഷമായിരുന്നു അഭിഭാഷകന്‍ ദുഷ്യന്ത് ദവെയുടെ പിന്മാറ്റം.

Tags:    
News Summary - tp senkumar contempt of court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.