തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥർക്കിടയിലെ പോര് പുതിയ തലത്തിലേക്ക്. എൻ. പ്രശാന്ത് ഐ.എ.എസ് ചീഫ് സെക്രട്ടറി ശാരദ മുരളീധരന് വക്കീൽ നോട്ടീസ് അയച്ചു. സംസ്ഥാനത്ത് ഇതാദ്യമായിട്ടാണ് ഒരു ഐ.എ.എസ് ഉദ്യോഗസ്ഥൻ ചീഫ് സെക്രട്ടറിക്കെതിരെ വക്കീൽ നോട്ടീസ് അയക്കുന്നത്.
സര്‍ക്കാര്‍ രേഖയില്‍ കൃത്രിമം കാട്ടിയവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. നടപടി എടുത്തില്ലെങ്കില്‍ കോടതി മുഖാന്തരം ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുമെന്നും നോട്ടീസില്‍ പറയുന്നു. ജയതിലക് ഐ.എ.എസിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നും വക്കീല്‍ നോട്ടീസില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമക്കൽ തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
അഡീഷനൽ ചീഫ് സെക്രട്ടറി എ. ജയതിലക്, കെ. ഗോപാലകൃഷ്ണൻ എന്നീ ഉദ്യോഗസ്ഥർക്കും വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. അവധി അപേക്ഷയുമായി ബന്ധപ്പെട്ട ജയതിലകിന്റെ റിപ്പോർട്ടാണ് പ്രശാന്തിനെ ചൊടിപ്പിച്ചത്. നേരത്തെ ഉന്നതിയിലെ ഫയലുകള്‍ എന്‍. പ്രശാന്ത് ഐ.എ.എസ് കൈമാറിയില്ലെന്ന് ചൂണ്ടിക്കാട്ടി കെ. ഗോപാലകൃഷ്ണന്‍ ഐ.എ.എസിന്റെ രണ്ട് കത്തുകള്‍ പുറത്തുവന്നിരുന്നു. സമൂഹമാധ്യമങ്ങൾ വഴിയുള്ള പരസ്യ വിമർശനത്തിന് എൻ. പ്രശാന്തിനെ സർക്കാർ
സസ്പെൻഡ് ചെയ്തിരുന്നു. സര്‍ക്കാര്‍ രേഖയില്‍ കൃത്രിമം, ക്രിമിനല്‍ ഗൂഢാലോചന എന്നീ ആരോപണങ്ങളും വക്കീല്‍ നോട്ടീസില്‍ ഉന്നയിച്ചിട്ടുണ്ട്. ജയതിലക് ഐ.എ.എസ്, കെ. ഗോപാലകൃഷ്ണന്‍ ഐ.എ.എസ്, മാതൃഭൂമി എന്നിവര്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ‘ജയതിലകിനെതിരെ ഫേസ്ബുക്കിലിട്ട പോസ്റ്റ് ചൂണ്ടിക്കാട്ടിയാണ് തന്നെ സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ തെളിവ് നശിപ്പിക്കുകയും കൃത്രിമ രേഖയും നിര്‍മിക്കുകയും ചെയ്തിട്ടും ജയതിലക് ഇപ്പോഴും സര്‍വീസില്‍ തുടരുകയാണെന്നും’ എന്‍. പ്രശാന്ത് ചൂണ്ടിക്കാട്ടി. മല്ലു ഹിന്ദു വാട്‌സ് ആപ്പ് ഗ്രൂപ് വിവാദത്തിലാണ് കെ. ഗോപാലകൃഷ്ണന്‍ ഐ.എ.എസിനെതിരെയുള്ള വക്കീല്‍ നോട്ടീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.