തിരുവനന്തപുരം: പ്രസ്ക്ലബില്‍ വാർത്തസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനെ ഭീഷണി പ്പെടുത്തിയതിന് മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാറിനെതിരെ കേൻറാൺമെൻറ് പൊലീസ് കേസെട ുത്തു. സെന്‍കുമാറിനൊപ്പം ഉണ്ടായിരുന്ന ബി.ഡി.ജെ.എസ് മുൻ നേതാവ് സുഭാഷ് വാസു, കണ്ടാലറി യാവുന്ന ആറുപേർ ഉൾപ്പെടെ എട്ടു പേർക്കെതിരെയാണ് കേസ്. കോടതിയുടെ നിർദേശാനുസരണമാണ് പൊലീസ് നടപടി.
ഇൗ മാസം 16നാണു കേസിനാസ്പദമായ സംഭവം. മാധ്യമ പ്രവര്‍ത്തകനായ കടവില്‍ റഷീദിെൻറ പരാതിയിലാണ് നടപടി. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അഴിമതി ആരോപിച്ച് സംസാരിക്കുന്നതിനിടെയാണ് പത്രപ്രവർത്തകനോട് സെൻകുമാർ മോശമായി പെരുമാറിയത്. സെൻകുമാറിനെ ഡി.ജി.പിയാക്കിയത് തനിക്കു പറ്റിയ ഏറ്റവും വലിയ അബദ്ധമാണെന്ന് മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിട്ടുണ്ടല്ലോ എന്ന് റഷീദ് ചോദിച്ചതായിരുന്നു പ്രകോപനം. ക്ഷുഭിതനായി സംസാരിച്ച സെൻകുമാർ കൂടെയുണ്ടായിരുന്ന ആളുകളോട് റഷീദിനെ പുറത്താക്കാൻ നിർദേശിക്കുകയുമുണ്ടായി.
സെൻകുമാർ ഉൾപ്പെടെയുള്ളവർ സംഘം ചേർന്ന് ഭീഷണിപ്പെടുത്തിയെന്ന് കാണിച്ചാണു റഷീദ് കേൻറാൺമെൻറ് പൊലീസിൽ പരാതി നൽകിയത്. ഇൗ പരാതി പൊലീസ് കോടതിയുടെ പരിഗണനക്ക് വിട്ടു. കോടതി നിർദേശാനുസരണമാണു പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തനിക്കെതിരെ പരാതി നൽകിയതു മനസ്സിലാക്കിയ സെൻകുമാർ റഷീദിനെതിരെ സിറ്റി പൊലീസ് കമീഷനർക്ക് നൽകിയ പരാതി കോടതി പരിഗണനയിലാണ്. ഗുരുതര രോഗത്തിന് ദീർഘനാളായി ചികിത്സയിലായിരുന്നു റഷീദ്.
എന്നാൽ, പൊലീസ് കേസ് രജിസ്റ്റർ ചെയ്ത നടപടിയിൽ ധാർഷ്ട്യത്തോടെയുള്ള പ്രതികരണമാണ് സെൻകുമാറിൽനിന്നുണ്ടായത്. വാദിക്കെതിരെയും പത്രപ്രവർത്തക യൂനിയനെതിരെയും ഹൈകോടതിയെ സമീപിക്കുമെന്നാണ് അദ്ദേഹത്തിെൻറ ഭീഷണി. പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് വാദി കോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.