പൊതുപണിമുടക്ക്: അക്രമികളെ അറസ്റ്റ് ചെയ്യാൻ നിർദ്ദേശം

തിരുവനന്തപുരം: ട്രേഡ് യൂണിയനുകളുടെ സംയുക്തസമിതി ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്കിന്‍റെ പശ്ചാത്തല ത്തില്‍ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്​റ മാർഗനിര്‍ദ്ദേശങ്ങള്‍ പുറപ്പ െടുവിച്ചു.

വ്യക്തികള്‍ക്ക് എതിരെയുളള ആക്രമണങ്ങളും വസ്തുവകകള്‍ക്ക് നാശനഷ്ടം വരുത്തുന്നതും തടയുന്നതിനാവ ശ്യമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിനും കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യുന്നതിനും എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. പണിമുടക്ക് ദിവസങ്ങളില്‍ അനിഷ്ടസംഭവങ്ങള്‍ തടയുന്നതിന് ഫലപ്രദമായ മുന്‍കരുതല്‍ സുരക്ഷാ നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശമുണ്ട്. അക്രമങ്ങളിലേര്‍പ്പെടുകയും നിയമലംഘനം നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെ കേസെടുത്ത്​ കര്‍ശന നടപടികള്‍ സ്വീകരിക്കും.

കടകളും സ്ഥാപനങ്ങളും ബലമായി അടപ്പിക്കാനും സ്വകാര്യ, പൊതു വാഹനങ്ങള്‍ക്കുനേരെ കല്ലെറിയാനും ശ്രമിക്കുന്ന സമരാനുകൂലികളെ ഉടനടി അറസ്റ്റ് ചെയ്യും. ശബരിമല തീർഥാടകർക്കാവശ്യമായ സഹായം പൊലീസ് ലഭ്യമാക്കും. ക്രമസമാധാനം നിലനിര്‍ത്തുന്നതിന് കൈക്കൊള്ളുന്ന നടപടികള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ എല്ലാ റെയ്ഞ്ച് ഐ.ജിമാര്‍ക്കും സോണല്‍ എ.ഡി.ജി.പിക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കോടതികള്‍, കെ.എസ്.ഇ.ബി, മറ്റ് ബോര്‍ഡ് ഓഫീസുകള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകള്‍ എന്നിവക്ക്​ മതിയായ സുരക്ഷ നല്‍കും. അവശ്യ സർവീസുകള്‍ തടസം കൂടാതെ നടത്തുന്നതിന് പൊലീസ് നടപടി സ്വീകരിക്കും. കെ.എസ്.ആര്‍.ടി.സി, മറ്റ് പൊതു വാഹനങ്ങള്‍ എന്നിവക്ക്​ സുരക്ഷ നല്‍കും. ആവശ്യമായ സ്ഥലങ്ങളില്‍ ഇന്ന് രാത്രി മുതല്‍ തന്നെ പൊലീസ് പിക്കറ്റും പട്രോളിങ​ും ആരംഭിക്കാനും സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കി.


Tags:    
News Summary - trade union strike; dgp gave instructions to police to stop violence -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.