തിരുവനന്തപുരം: തൊഴിലാളി സംഘടനകളുടെ ആഹ്വാന പ്രകാരം ജനുവരി എട്ട്, ഒമ്പത് തീയതികളില ്‍ നടക്കുന്ന ദേശീയ പണിമുടക്കിൽ നിന്ന് വിനോദ സഞ്ചാര മേഖലയെ ഒഴിവാക്കി. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരീമാണ് ഇക്കാര്യമറിയിച്ചത്. കേരളത്തിലെത്തുന്ന വിദേശ വിനോദ സഞ്ചാരികൾക്ക് പണിമുടക്ക് ബുദ്ധിമുട്ടു ണ്ടാക്കുമെന്ന് സർക്കാർ അറിയിച്ചതിനെ തുടർന്നാണിത്. കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കില്ലെന്നും കരീം അറിയിച്ചു.
ദേശീയ പണിമുടക്ക് ഹര്‍ത്താലായി മാറരുതെന്ന് യു.ഡി.എഫ് ഘടകകക്ഷികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ദേശീയ പണിമുടക്കിൽ സംസ്ഥാനത്തെ എല്ലാ കടകളും തുറന്നു പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി സംഘടനകൾ വ്യക്തമാക്കിയിരുന്നു. 92 വ്യാപാരി സംഘടനകളുടെ നേതൃത്വത്തിലുള്ള ‘ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മ’യുടെ തീരുമാന പ്രകാരമാണിതെന്ന് കൂട്ടായ്മ അധ്യക്ഷനും വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റുമായ ടി. നസിറുദ്ദീനാണ് അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.