???????? ????????? ?????

താമരശ്ശേരി ചുരത്തിൽ കണ്ടെയ്നർ ലോറി കേടായി; വൻ ഗതാഗതക്കുരുക്ക്

താമരശ്ശേരി: കണ്ടെയ്നർ ലോറി കേടായതിനെതുടർന്ന് താമരശ്ശേരി ചുരത്തിൽ മണിക്കൂറുകളോളം നീണ്ട വൻ ഗതാഗതക്കുരുക്ക്. രാവിലെ 9ന് ചുരത്തിലെ എട്ടാം വളവിലാണ് ലോറി കുടങ്ങിയത്.

ഇതേതുടർന്ന് നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരും ചുരത്തിൽ കുടുങ്ങി. അടിവാരം പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഹൈവേ പൊലീസും രംഗത്തുണ്ട്. ഉച്ചയോടെ വൺവേ ആയി വണ്ടികൾ കടത്തിവിടുന്നുണ്ട്.

Tags:    
News Summary - traffic block in thamarassery churam-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.