മരം വീണ് ഗതാഗതം തടസ്സപ്പെട്ടു; വീട്ടമ്മ ആംബുലൻസിൽ​ മരിച്ചു

അ​ടി​മാ​ലി: ദേ​ശീ​യ​പാ​ത​യി​ൽ മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ട​തോ​ടെ ചി​കി​ത്സ കി​ട്ടാ​തെ വീ​ട്ട​മ്മ ആം​ബു​ല​ൻ​സി​ൽ മ​രി​ച്ചു. അ​ടി​മാ​ലി മ​ന്നാ​ങ്കാ​ല ചി​റ​യി​ലാ​ൻ കു​ഞ്ഞു​മു​ഹ​മ്മ​ദി​െൻറ ഭാ​ര്യ ബീ​വി​യാ​ണ്​ (57) മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട്​ 4.30ന് ​കൊ​ച്ചി-​ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ വാ​ള​റ ആ​റാം മൈ​ലി​നു സ​മീ​പ​മാണ്​ സം​ഭ​വം. ശ​സ്​​ത്ര​ക്രി​യ ക​ഴി​ഞ്ഞ്​ വീ​ട്ടി​ൽ ക​ഴി​ഞ്ഞ ബീ​വി​യു​ടെ ര​ക്ത​സ​മ്മ​ർ​ദം ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ​തോ​ടെ താ​ഴ്​​ന്നു.

ഉ​ട​ൻ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഡോ​ക്ട​ർ വി​ദ​ഗ്​​ധ ചി​കി​ത്സ നി​ർ​ദേ​ശി​ച്ചു. ബ​ന്ധു​ക്ക​ൾ വീ​ട്ട​മ്മ​യു​മാ​യി ആ​ബു​ല​ൻ​സി​ൽ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് തി​രി​ച്ചു. വാ​ള​റ മൂ​ന്നു​ക​ലു​ങ്കി​നു സ​മീ​പ​ത്ത് എ​ത്തി​യ​പ്പോ​ൾ ആം​ബു​ല​ൻ​സി​നു മു​ന്നി​ൽ വ​ലി​യ മ​രം ക​ട​പു​ഴ​കി. ഇതോടെ ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി നി​ല​ച്ചു. 15 മി​നി​റ്റ് നേ​രം അം​ബു​ല​ൻ​സ്​ റോ​ഡി​ൽ കു​ടു​ങ്ങി. അ​തി​നി​ടെ ര​ക്ത​സ​മ്മ​ർ​ദം കു​റ​ഞ്ഞ വീ​ട്ട​മ്മ ആം​ബു​ല​ൻ​സി​ൽ മ​രി​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - traffic block, women died in the ambulance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.