കൊച്ചി: റോഡിൽ നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തി കേ ന്ദ്രസർക്കാർ ഭേദഗതി ചെയ്ത മോട്ടോർ വാഹന നിയമം സെപ്റ്റംബർ ഒന്നിന് പ്രാബല്യത്ത ിൽവരും. ഇതോടെ നിയമലംഘനങ്ങൾക്ക് ചുമത്തുന്ന പിഴ ഗണ്യമായി വർധിക്കും.
നിയമലംഘനത്തിന് ഈ മാസം 31നുമുമ്പ് പിഴചുമത്തപ്പെട്ടവർ സെപ്റ്റംബർ ഒന്നിനുശേഷമാണ് അടക്കുന്നതെങ്കിൽ പുതിയ നിരക്കാകും ഈടാക്കുക എന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. ഭേദഗതി അനുസരിച്ച് ലൈസൻസിനും രജിസ്ട്രേഷനും ആധാർ നിർബന്ധമാക്കിയതിനൊപ്പം അപകടത്തിൽപെട്ടവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് നിയമസംരക്ഷണം ഉറപ്പാക്കിയിട്ടുമുണ്ട്. റോഡ് നിർമാണത്തിലെ അപാകതയാണ് അപകടകാരണമെങ്കിൽ കരാറുകാരനും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിനുമായിരിക്കും ഉത്തരവാദിത്തം.
അപകടമുണ്ടാക്കുന്ന വാഹനത്തിെൻറ ഉടമയോ ഇൻഷുറൻസ് കമ്പനിയോ ഇരകൾക്ക് നഷ്ടപരിഹാരം നൽകണം, കാലാവധി പൂർത്തിയായ ലൈസൻസ് പുതുക്കാനുള്ള സമയപരിധി നിലവിലെ ഒരുമാസത്തിൽനിന്ന് ഒരുവർഷമാകും എന്നിവയാണ് മറ്റ് പ്രധാന വ്യവസ്ഥകൾ. നിർദിഷ്ട ഭേദഗതികൾ അപകടങ്ങൾ ഗണ്യമായി കുറക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജോയൻറ് ട്രാൻസ്പോർട്ട് കമീഷണർ രാജീവ് പുത്തലത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.