കാഞ്ഞങ്ങാട്: കെ.എസ്.ടി.പി റോഡുകളിൽ വാഹനമിടിച്ച് ഒടിഞ്ഞുവീഴുന്ന വഴിവിളക്കുകളിലേയും സൂചനവിളക്കുകളിലേയും ബാറ്ററികളും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും കവരുന്നതു പതിവാകുന്നു.
നിയന്ത്രണംവിട്ട് അപകടത്തിൽപെടുന്ന വാഹനങ്ങൾ അധികവും റോഡരികുകളിലെ വിളക്കുകാലിലിടിച്ചാണ് നിൽക്കാറുള്ളത്. ഇങ്ങനെ അപകടത്തിൽ മറിഞ്ഞുവീഴുന്ന വിളക്കുകാലുകളിലെ ബാറ്ററികളാണ് മോഷണം പോകുന്നത്. ഇത്തരത്തിൽ അപകടത്തിൽപെട്ട മിക്ക വാഹനങ്ങളും നിർത്താതെ പോകുന്നതുമൂലം വാഹന ഉടമകളിൽനിന്നും ഇതിെൻറ നഷ്ടം ഈടാക്കാൻ കഴിയുന്നില്ലെന്നതും വിനയാകുന്നുണ്ട്.
ആയിരക്കണക്കിനു രൂപ വിലയുള്ള ബാറ്ററികളും സോളാർ പാനലുകളുമാണ് കവർച്ച ചെയ്യപ്പെടുന്നത്. ഒരു വഴിവിളക്കിന് ഒന്നര ലക്ഷത്തോളം രൂപയാണ് വില. തകർന്നുവീണ വഴിവിളക്കുകളും സൂചനവിളക്കുകളും പിന്നീട് പുനഃസ്ഥാപിക്കാൻ തയാറാകാത്തതായും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.