കർക്കിടകവാവ്‌ ബലിതർപ്പണം ; ആലുവയിൽ ഗതാഗത നിയന്ത്രണം

ആലുവ : മണപ്പുറത്ത് കർക്കിടക വാവ്  ബലി തർപ്പണത്തോടനബന്ധിച്ച് നഗരത്തിലും ദേശീയപാതയിലും ഗതാഗത നിയന്ത്രണം. ഞായറാഴ്ച  പുലർച്ചെ   03.30 മുതൽ  ഉച്ചക്ക് 12 മണിവരെയാണ് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ദേശീയപാതയിലും മറ്റു പ്രധാനറോഡുകളിലും നിയന്ത്രണങ്ങൾ ഉണ്ടാകും. നഗരത്തിലേക്ക് എത്തുന്ന ബസുകളുടെ റൂട്ടുകളിലും നിയന്ത്രണം ഉണ്ട്. സ്വകാര്യ വാഹനങ്ങൾക്കും ചില ഭാഗങ്ങളിൽ നിയന്ത്രണമുണ്ടാകും. രാവിലെ 6.30 മുതൽ  ഒമ്പതുമണി വരെ പറവൂർ  ഭാഗത്തുനിന്നും എറണാകുളത്തേക്ക് വരുന്ന വാഹനങ്ങൾ  യു.സി കോളജ് ജംഗ്ഷനിൽ  നിന്നും വലതുവശത്തേക്ക് തിരിഞ്ഞ് കണിയാംകുന്ന്, കിഴക്കേ കടുങ്ങല്ലൂർ , മുപ്പത്തടം, പാതാളം, കണ്ടെയ്‌നർ  റോഡ് വഴി പോകേണ്ടതാണ്.

രാവിലെ 6.30 മുതൽ  ഒമ്പതുമണി വരെ നഗരത്തിൽനിന്നും ബൈപാസ് കവല  മുറിച്ച് കടക്കേണ്ട വാഹനങ്ങൾ  ബൈപാസിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് പുതിയ സർവ്വീസ് റോഡ് വഴി ബൈപാസ് അടിപാതയിലൂടെ   മാർക്കറ്റ് ഭാഗത്ത് എത്തണം. ഇവിടെനിന്ന് എറണാകുളം ഭാഗത്തേക്ക്  സർവ്വീസ് റോഡ് വഴിയും, അങ്കമാലി , പറവൂർ  ഭാഗത്തേക്ക് യു.ടേൺ ചെയ്തും  പോകേണ്ടതാണ്.


മണപ്പുറത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും ദേശീയപാതയിൽ സെമിനാരിപ്പടിയിൽ  നിന്നും ജി.സി.ഡി.എ റോഡു വഴി ആയുർവ്വേദ ആശുപത്രിക്ക് മുന്നിലൂടെ മണപ്പുറത്തേക്ക് പോകണം.മണപ്പുറം ഭാഗത്ത് നിന്ന് തിരികെ പോകുന്ന  വാഹനങ്ങൾ  പറവൂർ  കവലവഴി ദേശീയപാതയിൽ പ്രവേശിച്ച് ഓരോ ഭാഗങ്ങളിലേക്കും തിരിച്ചു പോകേണ്ടതാണ് . ഈ റൂട്ടിൽ വൺവേ മാത്രമേ അനുവദിക്കൂ.

Tags:    
News Summary - traffic regulation in aluva-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.