കോട്ടക്കൽ: ചരക്കുവാഹനങ്ങളും ടിപ്പർ ലോറികളും അപകടങ്ങൾ ഉണ്ടാക്കുന്നെന്നതടക്കമുള്ള വാർത്തയുടെ അടിസ്ഥാനത്തിൽ നടത്തിയ തുടർപരിശോധനയിൽ 965 വാഹനങ്ങൾക്കെതിരെ നടപടിയെടുത്ത് ജില്ല എൻഫോഴ്സ്മെന്റ്.
16,23,400 രൂപ പിഴയാണ് ഈടാക്കിയത്. നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ പെർമിറ്റ് ഇല്ലാത്ത മൂന്ന് സ്വകാര്യ ബസ്സുകൾക്കെതിരെയും നടപടിയെടുത്തു. മൂന്നുലക്ഷത്തോളം രൂപ നികുതിയടക്കാൻ നോട്ടീസ് നൽകി. പതിനാലിനകം നികുതിയടക്കാത്ത പക്ഷം വാഹനങ്ങൾ പിടിച്ചെടുക്കാനാണ് തീരുമാനം. ചരക്കുവാഹനങ്ങളിലും ടിപ്പർ ലോറികളിലും ഒരാഴ്ചയായി നടത്തിയ പരിശോധനയിൽ ഫിറ്റ്നസ് ഇല്ലാത്ത (62), പെർമിറ്റ് ഇല്ലാത്തവ(23), ഇൻഷുറൻസ് ഇല്ലാത്തവ(84), നികുതി അടക്കാത്തവ (143) വാഹനങ്ങളും പരിശോധനയിൽ കുടുങ്ങി. സ്കൂൾ സമയത്ത് സർവിസ് നടത്തിയ 32 വാഹനങ്ങളും പിഴയിൽ കുടുങ്ങി. ജില്ല എൻഫോഴ്സ്മെന്റ് ആർ.ടി.ഒ പി.എ. നസീറിന്റെ നിർദേശപ്രകാരമായിരുന്നു ജില്ലയുടെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധന. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ജയചന്ദ്രൻ, അരുൺ, അസൈനാർ, പ്രമോദ് ശങ്കർ, ബിനോയ് കുമാർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ സലീഷ്, മനോഹരൻ, രാജേഷ്, അജീഷ്, അബ്ദുൽ കരീം, ഷൂജ മാട്ടട, വിഷ്ണു വിജയ്, അബിൻ ചാക്കോ, വിജീഷ്, പ്രേംകുമാർ എന്നിവർ നേതൃത്വം നൽകി.
കോട്ടക്കൽ: നിയമത്തിന് പുല്ലുവില നൽകി സ്കൂൾ, കോളജുകളിൽനിന്ന് വിനോദയാത്ര പോകുന്ന ബസുകൾക്കെതിരെ നടപടിക്കൊരുങ്ങി മോട്ടോർ വാഹനവകുപ്പ്. അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന പരാതികളുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച മുതൽ കോൺട്രാക്ട് കാര്യേജ് ബസുകൾ, മോട്ടോർ കാബുകൾ എന്നിവക്കെതിരെ ജില്ലയിൽ വ്യാപക പരിശോധന ആരംഭിക്കുമെന്ന് ആർ.ടി.ഒ പി.എ. നസീർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.